Saturday, March 7, 2026

ക്രൈം ത്രില്ലർ മൂവിയുമായി ‘ദി കേസ് ഡയറി’ ആഗസ്ത് 21- നു തിയ്യേറ്ററുകളിൽ എത്തുന്നു

ദിലീപ് നാരായണൻ സംവിധാനം ചെയ്ത് അഷ്കർ സൌദാൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘ദി കേസ് ഡയറി’ ആഗസ്ത് 21-നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾനാസറാണ് നിർമ്മാണം. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ദി കേസ് ഡയറി. വിജയരാഘവനും ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അഷ്കർ എത്തുന്നത്. രാഹുൽ മാധവ്, റിയാസ് ഖാൻ, നീരജ, അമീർ നിയാസ്, സാക്ഷി അഗർവാൾ, ബാല, ഗോകുലൻ, കിച്ചു ടെല്ലെഴ്സ്, ബിജുക്കുട്ടൻ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എ കെ സന്തോഷിന്റെതാണ് തിരക്കഥ. ഛായാഗ്രഹണം പി. സുകുമാറും എഡിറ്റിങ് ലിജോ പോളും പശ്ചാത്തല സംഗീതം പ്രകാശ് അലക്സും കഥ വിവേക് വടശ്ശേരിയും ഷമീർ കൊച്ചന്നൂരും നിർവഹിക്കുന്നു. സംഗീതം മോഹൻ സിതാര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്, ഗാനരചന ഹരിനാരായണൻ, ഡോ: മധു വാസുദേവൻ, എസ്. രമേശൻ നായർ എന്നിവരാണു.

spot_img

Hot Topics

Related Articles

Also Read

പ്രദീപ് നായർ സംവിധാനം ചെയ്യുന്ന ചിത്രം ‘ചെറുക്കനും പെണ്ണും’ ഒക്ടോബർ – 31 ന് തിയ്യേറ്ററുകളിൽ

0
പ്രദീപ് നായർ സംവിധാനം ചെയ്ത് നന്ത്യാട്ട് ഫിലിംസിന്റെ ബാനറിൽ  സജി നന്ത്യാട്ടു നിർമ്മിക്കുന്ന ചെറുക്കനും പെണ്ണും’ എന്ന ചിത്രം ഒക്ടോബർ 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ശ്രീജിത്ത് വിജയ്, ദീപ്തി, ദിലീഷ്...

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ബുധനാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ

0
  2023- ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാര സമർപ്പണം ബുധനാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ  വെച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി...

2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു

0
2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പുമന്ത്രി സജിചെറിയാനും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഔഡിറ്റോറിയത്തിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്.

വാലൻന്റൈൻസ് ദിനത്തിൽ റിലീസിനൊരുങ്ങി  ‘ബ്രോമാൻസ്’

0
യുവ അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച് അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബ്രോമാൻസ്’ വാലന്റൈൻസ് ഡേയ്ക് (ഫെബ്രുവരി- 14 )...

സെൻസറിങ്  പൂർത്തിയാക്കി ‘മലൈക്കോട്ടൈ വാലിബൻ’

0
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ജനുവരി 25 ന് പുറ ത്തിറങ്ങാനിരിക്കുന്ന ‘മലൈ ക്കോട്ടൈ വാലിബൻ’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി.