Friday, May 2, 2025

കൂമന്‍റെ സംഗീതസംവിധായകനും ഗായകനുമായി വിഷ്ണു ശ്യാം

മലയാള സിനിമയില്‍ സംഗീതത്തിന്‍റെ വലിയ മാറ്റങ്ങള്‍ നൊടിയിടെ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്താണ് നമ്മള്‍ വിഷ്ണു ശ്യാം എന്ന സംഗീതസംവിധായകനെ അറിയുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ശ്യാം മലയാളത്തില്‍ ചുവടുറപ്പിക്കുന്നത്. വിദ്യാസാഗറിന്‍റെ സംഗീതത്തില്‍ അഭിരമിച്ചു നടന്നിരുന്ന സംഗീതാഭിരുചിയുടെ ആദ്യകാലങ്ങളായിരുന്നു വിഷ്ണു ശ്യാമെന്ന പുതിയ സംഗീത സംവിധായകനെ മലയാള സിനിമയ്ക്കു സമ്മാനിക്കുന്നത്. വിദ്യാസാഗറിന്റെ സംഗീതത്തോടായിരുന്നു കുട്ടിക്കാലത്തേ വിഷ്ണു ശ്യാമിന് ഏറെ പ്രിയങ്കരം. ഇഷ്ടം കൂടിക്കൂടി അങ്ങനെ ഒരു ദിനം പതിനെട്ടാം വയസ്സില്‍ വിദ്യാസാഗറിനെ കാണാനായി വിഷ്ണു ശ്യാം ചെന്നൈക്കു വണ്ടി കയറി. പാഷനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു ചെന്നൈലേക്കുള്ള ആ യാത്ര വിഷ്ണു ശ്യാമിനെ ദൃശ്യമടക്കമുള്ള ഹിറ്റ് സിനിമകള്‍ മലയാളത്തിലേക്കു സമ്മാനിച്ച സംവിധായകന്‍ ജിത്തു ജോസഫിന്‍റെ 2022 ല്‍ പുറത്തിറങ്ങിയ കൂമനിലെ സംഗീതസംവിധായക റോളിലേക്ക് എത്തിക്കുന്നത്.

മനസ്സാവരിച്ച ഗുരുവിനെ തന്‍റെ പാഷനോടൊപ്പം ചേര്‍ത്ത് നിര്‍ത്തി വിഷ്ണു ശ്യാം. പ്ലസ് ടു കഴിഞ്ഞ ശേഷം തന്‍റെ കരിയര്‍ എന്തായിരിക്കണം എന്ന നിശ്ചയമുണ്ടായിരുന്നു വിഷ്ണു ശ്യാമിന്. ചെന്നൈ ലെയോള കോളേജില്‍ സൌണ്ട് ഡിസൈന്‍ കോഴ്സിന് ചേര്‍ന്ന് കൊണ്ട് തന്‍റെ പാഷന്‍ വിപുലപ്പെടുത്താന്‍ വിഷ്ണു ശ്യാം ഉറപ്പിച്ചിരുന്നു. അതിനിടയില്‍ അദ്ദേഹം മാനസ ഗുരുവായ വിദ്യാസാഗറെന്ന സംഗീതമാന്ത്രികനെ കണ്ടെത്തി എങ്കിലും നേരില്‍ പരിചയപ്പെടാന്‍ വീണ്ടും നീണ്ട വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായും വന്നു. വീണ്ടും വീണ്ടും വിഷ്ണു ശ്യാം തന്‍റെ പരിശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒടുവില്‍ സംവിധായകന്‍ ലാല്‍ജോസ് വഴി വിദ്യാസാഗറിനെ ആദ്യമായി പരിചയപ്പെട്ട വിഷ്ണു ശ്യാമിന് പിന്നെ തിരിഞു നോക്കേണ്ടി വന്നില്ല. തന്‍റെ സംഗീതസപര്യയെ കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ വിഷ്ണു ശ്യാമിന് വിദ്യാസാഗറിലൂടെ സാധിച്ചു.

അന്നും ഇന്നും എന്നും വിദ്യാസാഗറിനെ ഗുരുവായി മനസാവരിച്ചു വിഷ്ണു ശ്യാം. അത് കൊണ്ട് തന്നെ വിദ്യാസാഗറിന്‍റ ആശീര്‍വാദം എപ്പോഴും തന്‍റെ സംഗീതത്തിന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. താന്‍ സംഗീതം നല്‍കുന്നതിനെല്ലാം അനുഗ്രഹത്തിനായി വിഷ്ണു ശ്യാം വിദ്യാസാഗറിന്‍റെ അടുത്ത് എത്താറുണ്ട്. അദ്ദേഹം കൂടെ ഉണ്ടെന്ന വിശ്വസം നല്‍കുന്ന ധൈര്യം സംഗീതത്തിന് ബലമാണെന്ന് വിഷ്ണു ശ്യാം പറയുന്നു. മലയാള സിനിമയില്‍ ശ്രദ്ധേയ സംവിധായകനായ ജിത്തു ജോസഫിന്‍റെ സിനിമയില്‍ സംഗീതം നല്‍കാനായതിന്‍റെ ത്രില്ലിലാണ് വിഷ്ണു ശ്യാം. ജിത്തു ജോസഫ് സംവിധാനം ചെയ്ത റാം എന്ന ചിത്രത്തില്‍ ആദ്യം പ്രവര്‍ത്തിച്ചു എങ്കിലും കോവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നീണ്ടു പോകുകയും പിന്നീട് അദ്ദേഹം കൂമന്‍ എന്ന മറ്റൊരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു . ഈ ചിത്രത്തിലും സംഗീതം നല്‍കുവാനുള്ള അവസരം ലഭിച്ചതു വിഷ്ണു ശ്യാമിന് തന്നെയായിരുന്നു. വിഷ്ണു ശ്യാം സംഗീതസംവിധാകനായ പുറത്തിറങ്ങിയ ആദ്യചിത്രം കൂടിയായിരുന്നു കൂമന്‍ എന്ന ചിത്രം.

കൂമന്‍ എന്ന ചിത്രത്തില്‍ സംഗീതസംവിധായകനായി മാത്രമല്ല, ഗായകനായും തിളങ്ങിയിരിക്കുകയാണ് വിഷ്ണു ശ്യാം. സുഹൃത്തായ വിനായക് ശശികുമാര്‍ എഴുതിയ ഇരുള്‍ക്കണ്ണുമായി എന്ന ഗാനം പാടിയിരിക്കുന്നതും വിഷ്ണു ശ്യാമാണ്. പാട്ടില്‍ മാത്രമല്ല , ചിത്രത്തിനു പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നതും വിഷ്ണു ശ്യാമാണ്. സിനിമയില്‍ മാത്രമല്ല, വീടിനകത്തും പൂര്‍ണ പിന്തുണയാണ് ശ്യാമിന്‍റെ സംഗീതത്തിനുള്ളത് .

spot_img

Hot Topics

Related Articles

Also Read

‘എക്സിസിറ്റി’ൽ നായകനായി വിശാഖ് നായർ; സംവിധാനം ഷെഹീൻ

0
സംഭാഷണമില്ലാത്ത ചിത്രമെന്നതാണ് എക്സിറ്റിന്റെ  പ്രത്യേകത. ചിത്രത്തിന്റെ മറ്റൊരു സവിശേഷത ആനിമേഷൻ ഫ്ലോയിൽ സഞ്ചരിക്കുന്ന കഥാപാത്രമാണ്. മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണ് എക്സിറ്റ്.

‘AD19’ കുണ്ടില്‍ അഹമ്മദ് കുട്ടിയുടെ ജീവിചരിത്ര സിനിമ ശ്രദ്ധേയമാകുന്നു

0
ഏറനാട്ടിലെ ജന്‍മിത്തത്തിനും ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കുമെതിരെ 1921- ല്‍ ധീരമായി പോരാടി 14 വര്‍ഷത്തോളം സെല്ലുലാര്‍ ജയില്‍ശിക്ഷയനുഭവിച്ച  സ്വാതന്ത്ര്യസമര സേനാനി യിലൊരാളായ കുണ്ടില്‍ അഹമ്മദ് കുട്ടിയുടെ ജീവചരിത്രമാണ് ‘AD19’എന്ന ചിത്രത്തില്‍.

‘ആർ. ഡി. എക്സ് ജോഡികൾ’ ഷെയ്നും മഹിമാ നമ്പ്യാരും ഇനി ‘ലിറ്റിൽ ഹേർട്സി’ൽ; ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
ആർ. ഡി. എക്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയരായ ജോഡികൾ ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും ഒന്നിക്കുന്ന പുതിയ ചിത്രം ലിറ്റിൽ ഹെർട്സിന്റെ ഷൂട്ടിംഗ് കട്ടപ്പനയിലും പരിസര പ്രദേശത്തുമായി  പുരോഗമിക്കുന്നു.

53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, ചിത്രം നന്‍പകല്‍ നേരത്ത് മയക്കം,...

0
53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം വിന്‍സി അലോഷ്യസിന്.

പരമശിവന്റെ വേഷത്തിൽ അക്ഷയ് കുമാർ; ‘കണ്ണപ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പരമശിവനായി എത്തുന്ന അക്ഷയ്...