Thursday, May 1, 2025

കല്‍പനയുടെ മകള്‍ അഭിനയ രംഗത്തേക്ക്; ഉര്‍വശി പ്രധാന വേഷത്തില്‍

കല്‍പനയുടെ മകള്‍ ശ്രീ സംഖ്യ അഭിനയ രംഗത്തേക്ക് ആദ്യ ചുവടു വയ്ക്കുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന കഥാപാത്രമായി എത്തുന്നു. മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികള്‍ക്ക് ചിരപരിചിതനായ നടന്‍ ജയന്‍ ചേര്‍ത്തല എന്ന രവീന്ദ്ര ജയന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചിങ്ങം ഒന്നിന് അടൂരില്‍  തുടക്കം കുറിച്ചു. വിന്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സ്വിച്ചോണ്‍ കര്‍മ്മം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.

ഉര്‍വശിയാണ് ചിത്രത്തില്‍ ആദ്യം അഭിനയം തുടങ്ങിയത്. സ്കൂള്‍ പശ്ചാത്തത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൌഹൃദവും പ്രണയവും പകയും തമാശയും എല്ലാം കടന്നു പോകുന്നു. ഇന്ദുലേഖ എന്ന അധ്യാപികയായാണ് ഉര്‍വശി എത്തുന്നത്. കല്‍പനയുടെ മകള്‍ ശ്രീ സംഖ്യ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഫുഡ്ബാള്‍ പരിശീലകയുടെ വേഷത്തിലാണ് ശ്രീ സംഖ്യ എത്തുന്നത്.

ചിറ്റമ്മയ്ക്കൊപ്പം അഭിനയത്തിലേക്കുള്ള തന്‍റെ അരങ്ങേറ്റം കുറിക്കുന്നതിന് ഏറെ സന്തോഷമുണ്ടെന്ന് ശ്രീ സംഖ്യ പറഞ്ഞു. ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, മഞ്ജു പത്രൊസ്, മീരാ നായര്‍, ബാലാജി ശര്‍മ്മ, വി കെ ബൈജു, ജോണി ആന്‍റണി, രഞ്ജി പണിക്കര്‍, സോഹന്‍ സീനുലാല്‍, അരുണ്‍ ദേവസ്യ, മധുപാല്‍, കലാഭവന്‍ ഹനീഫ്, ഗോഡ് വിന്‍, അജീഷ, മൃദുല്‍, അനുശ്രീ പ്രകാശ്, ശ്രദ്ധ ജോസഫ്, ഡിനി ദാനിയേല്‍, ആല്‍വിന്‍ തുടങ്ങിയവരും ചിത്രറ്റില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുബിന്‍ ജേക്കബ് ഈണം പകരുന്നു. ജിജു സണ്ണി ഛായാഗ്രഹണവും ഗ്രേസന്‍ എ സി എ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ത്രില്ലിംഗ് ട്രയിലറുമായി ‘ജയ് ഗണേഷ്’

0
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിലെ ത്രില്ലിംഗ് ട്രയിലർ പുറത്തിറങ്ങി. മാളികപുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്.

കിങ് ഓഫ് കൊത്ത; പ്രചാരണവുമായി ദുല്‍ഖര്‍ സല്‍മാന്‍

0
ഞായറാഴ്ച ഹൈദരാബാദ് ജെ ആര്‍ സി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടുന്ന പ്രീ റിലീസ് ഇവന്‍റില്‍ റാണാ ദഗുബട്ടി, നാനി തുടങ്ങിയവര്‍ മുഖ്യാതിഥികളായി എത്തി.

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പി’ൽ ഒന്നിച്ച് ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകും

0
ശിവൻകുട്ടന്റെ കഥയിൽ ജെസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മെയ് മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

രസിപ്പിക്കുന്ന ടീസറുമായി ‘മലയാളി ഫ്രം ഇന്ത്യ’

0
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ രസിപ്പിക്കുന്ന ട്രയിലർ പുറത്തിറങ്ങി.

രാജേഷ് രവിയുടെ ചിത്രം ‘സംശയം’ മോഷൻ പോസ്റ്റർ പുറത്ത്

0
1895 സ്റ്റുഡിയാസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘സംശയം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അഭിനേതാക്കളുടെ ഫോട്ടോ ഇല്ലാതെ പുറത്തിറങ്ങിയ പോസ്റ്റർ...