നിരവധി ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ കന്നഡ നടി ലീലാവതി അന്തരിച്ചു. 85- വയസ്സായിരുന്നു. നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം. അറുന്നൂറിലേറെ സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കന്നഡ, തെലുഗ്, തമിഴ് സിനിമകളിലും മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. ഭക്ത പ്രഹ്ളാദ, ഭക്ത കുംബാര, മന മെച്ചിദ മഡദി, മംഗല്യ യോഗ തുടങ്ങിയ സിനിമകളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലായിരുന്നു ജനനം. 16 മത്തെ വയസ്സില് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ലീലവതിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി.
Also Read
സൂരജും മലയാള സിനിമയുടെ പുതു പാട്ടുവഴിയും
പ്രശസ്ത കർണാടക സംഗീതജ്ഞനായ കുടമാളൂർ ജനാർദ്ദനന്റെ ശിഷ്യൻ... ജനപ്രിയമായ കപ്പ ടി. വിയിലെ മ്യൂസിക് മോജോ എന്ന സംഗീത പരിപാടിയിൽ അരങ്ങേറ്റം കുറിച്ച മസാല കോഫിയുടെ പ്രധാന ഗായകൻ...
നാടക- സിനിമാ ഗായിക മച്ചാട്ട് വാസന്തി ഓർമ്മയായി
ആദ്യകാല നാടക- ചലച്ചിത്ര ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 81- വയസ്സായിരുന്നു. ‘പച്ചപ്പനം തത്തേ..’ എന്ന പാട്ടിലൂടെ 13 വയസ്സിൽ...
മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന്
മലയാള പുരസ്കാര സമിതി 1199 ന്റെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന് സമ്മാനിച്ചു. ചലച്ചിത്ര മേഖലയിലെ ബഹുമുഖ പ്രതിഭ എന്ന നിലയ്ക്കാണ് പുരസ്കാര സമർപ്പണം. മെയ് 19 നു അദ്ദേഹത്തിന്റെ വീട്ടിലെത്തി പുരസ്കാരം സമർപ്പിച്ചു.
തെന്നിന്ത്യൻ താരം മീന നായികയായി എത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ടീസർ പുറത്ത്
മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ വേണ്ടി കോളേജിലേക്കെത്തുന്ന വിദ്യാർഥിനിയുടെ വേഷമാണ് മീനയ്ക്ക്.
കഥ, തിരക്കഥ വിഷ്ണു രതികുമാർ- ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഉടൻ അടി മാംഗല്യം’
കോമഡി എന്റർടൈമെന്റ് ചിത്രം 'ഉടൻ അടി മാംഗല്യ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.