Friday, May 2, 2025

കഥ- തിരക്കഥ- സംവിധാനം- ഹാരിസ്, ‘മിസ്റ്റര്‍ ഹാക്കര്‍’ ടീസര്‍ പുറത്തുവിട്ടു

സി എഫ് സി ഫിലിംസിന്‍റെ ബാനറില്‍ ഹാരിസ് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘മിസ്റ്റര്‍ ഹാക്കറു’ടെ ടീസര്‍ പുറത്തുവിട്ടു. ഹാരിസ്, സോഹന്‍ സീനു ലാല്‍, ഭീമന്‍ രഘു, അംബിക മോഹന്‍, മാണി സി കാപ്പന്‍, എം എ നിഷാദ്, ദേവന്‍, അര്‍ച്ചന, രജനി ചാണ്ടി, ഗീത വിജയന്‍, അക്ഷര രാജ്, സാജു നവോദയ, ഉല്ലാസ് പന്തളം, ഷെഫീഖ് റഹ്മാന്‍, അല്‍മാസ് മോട്ടിവാല, ബിന്ദു വാരാപ്പുഴ, നീന കുറുപ്പ്, ടോണി ആന്‍റണി, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

രാജീവ് ആലുങ്കല്‍, ഹരിമേനോന്‍ എന്നിവരുടെ വരികള്‍ക്ക് റോഷന്‍ ജോസഫ്, സുമേഷ് കുട്ടിക്കല്‍, റോണി റാഫേല്‍ തുടങ്ങിയവര്‍ ഈണം പകരുന്നു. പി ജയചന്ദ്രന്‍, വിധുപ്രതാപ്, നിത്യ മാമ്മന്‍, നജീം അര്‍ഷാദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, കാവ്യ എസ് ചന്ദ്രിക തുടങ്ങിയവരാണ് ഗാനം ആലപിക്കുന്നത്.

അഷറഫ് പാലാഴിയാണ്  ഛായാഗ്രഹണം. മുഹമ്മദ് അബ്ദുൾ സമദ്, സൗമ്യ ഹാരിസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലായി സിനിമ ചിത്രീകരിച്ചു.

spot_img

Hot Topics

Related Articles

Also Read

നവംബർ മൂന്നിന് തിയ്യേറ്ററുകളിലേക്ക് പറന്നിറങ്ങാനൊരുങ്ങി ‘ഗരുഡൻ’

0
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തിയത്  അഭിരാമിയാണ്.  മിഥുൻ മാനുവലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചാം പാതിരയാണ് മിഥുൻ മാനുവല് തിരക്കഥ ഒരുക്കിയിരിക്കുന്ന മറ്റൊരു സിനിമ.

സണ്ണി വെയ്നും സൈജു കുറുപ്പും പ്രധാനവേഷത്തിൽ; ചിത്രത്തിന്റെ റിലീസ് ഉടൻ

0
സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ‘റിട്ടൺ ആൻഡ് ഡയറക്ട്ഡ് ബൈ ഗോഡ്’ ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. നവാഗതനായ ഫെബി ജോർജ്ജ് സവിധാനം ചെയ്യുന്ന ഈ ചിത്രം...

ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ ഇന്ദ്രജിത്ത്, ടീസർ പുറത്ത്

0
ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൽ ഇന്ദ്രജിത്ത് നായകവേഷത്തിൽ എത്തുന്നു. നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ അനൌൺസ്മെന്റ് ടീസർ റിലീസ് ചെയ്തു. നൊ വേ ഔട്ട് എന്ന ചിത്രത്തിന്...

‘മലയാളി ഫ്രം ഇന്ത്യ’ മികച്ച പ്രതികരണവുമായി രണ്ടാംവാരത്തിലേക്ക്

0
‘മലയാളി ഫ്രം ഇന്ത്യ’ മികച്ച കളക്ഷൻ നേടിക്കൊണ്ട് രണ്ടാം വാരത്തിലേക്ക് കടന്നു. റിലീസ് ചെയ്ത ആദ്യ ദിവസത്തിൽ തന്നെ 8. 26 കോടി രൂപയാണ് ഈ ചിത്രം നേടിയത്.

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ടീസറുമായി  ‘സീക്രട്ട്’

0
മോട്ടിവേഷണൽ ഡ്രാമജോണറിൽ തിയ്യേറ്ററിലേക്ക് എത്തുന്ന ചിത്രം സീക്രട്ട് എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ മമ്മൂട്ടിയാണ് ട്രയിലർ റിലീസ് ചെയ്തത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരും ട്രയിലർ പുറത്ത് വിട്ടു....