Thursday, May 1, 2025

കത്തനാരായി ജയസൂര്യ; അനുഷ്ക ആദ്യമായി മലയാളത്തില്‍ എത്തുന്ന ചിത്രം

മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാരുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ കത്തനാരായി ജയസൂര്യ എത്തുന്നു. ഐതിഹ്യകഥകളിലൂടെയും മറ്റും ഇടം നേടിയ മാന്ത്രികനാണ് കടമറ്റത്ത് കത്തനാര്‍. ‘കത്തനാര്‍; ദി വൈല്‍ഡ് സോര്‍സറര്‍’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഗ്ലിംസ് വീഡിയോ പുറത്തിറങ്ങി. ജോ ആന്ഡ് ദ ബോയ്, ഹോം, ഫിലിപ്സ് ആന്‍ഡ് ദ മങ്കി പെന്‍, എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ രോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്കയാണ് ചിത്രത്തിലെ നായിക. അനുഷ്ക ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഫാന്‍റസിയും ആക്ഷനും ത്രില്ലറും നിറഞ്ഞ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്നോളജിയുടെ സ്വാധീനമുപയോഗിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണിത്. ചെന്നൈ, റോം തുടങ്ങിയ ഇടങ്ങളില്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നു.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ചൈനീസ്, ഫ്രഞ്ച്, ഇംഗ്ലിഷ്, ബംഗാളി, കൊറിയന്‍, റഷ്യന്‍, ഇന്തോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങിയ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിന്‍റെ ഒന്നാം ഭാഗം 2024- ല്‍ തിയ്യേറ്ററുകളില്‍ എത്തും. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ആര്‍ രാമാനന്ദ്. ക്യാമറ നീല്‍ ഡിക്കൂഞ്ഞ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം.  

spot_img

Hot Topics

Related Articles

Also Read

പുതിയ ചിത്രവുമായി ജയരാജ്; ‘ശാന്തമീ രാത്രിയിൽ’ പോസ്റ്റർ പുറത്ത്

0
സംവിധായകൻ ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പോസ്റ്റർ  ‘ശാന്തമീ രാത്രിയിൽ’ പുറത്തിറങ്ങി. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ജാസിഗിഫ്റ്റ് ആണ് സംഗീതം നിർവഹിക്കുന്നത്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്ന് സംവിധായകൻ പറഞ്ഞു. കെ...

കൻസെപ്റ്റ് പോസ്റ്ററുമായി ‘ഗോളം’; രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ പ്രധാന കഥാപാത്രങ്ങൾ

0
രഞ്ജിത് സജീവനെയും ദിലീഷ് പോത്തനെയും പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ  ഗോളം ചിത്രത്തിന്റെ കൻസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.

മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

0
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 77- വയസ്സായിരുന്നു. പാറോപ്പടിയിലെ വീടില്‍ വെച്ചായിരുന്നു മരണം. 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ഏഴാമത്തെ വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് തുടക്കമിട്ടു.

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; മരണകാരണം വിഷവാതകം ശ്വസിച്ച്

0
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പുത്തൻ പോസ്റ്ററുമായി അൻപോട് ‘കണ്മണി’

0
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ കൺസെപ്റ്റ്  പോസ്റ്റർ പുറത്തിറങ്ങി. ക്രിയേറ്റീവ് ഫിക്ഷന്റെ ബാനറിൽ...