Thursday, May 1, 2025

‘കണ്ണൂര്‍ സ്ക്വഡിലെ കഥാപാത്രങ്ങള്‍ അമാനുഷികരല്ല’; മമ്മൂട്ടി

കണ്ണൂര്‍ സ്ക്വാഡിലെ കഥാപാത്രങ്ങള്‍ അമാനുഷികരല്ലെന്ന് മമ്മൂട്ടി. ‘എല്ലാ സിനിമകളും കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ്. ഓരോരുത്തരും സിനിമകണ്ട് അഭിപ്രായം അറിയിക്കണം. പ്രേക്ഷകര്‍ക്ക് കണ്ടുപരിചയമുള്ള തിരിച്ചറിയാനാകുന്ന സജീവമായ ജീവസ്സുറ്റ കഥാപാത്രങ്ങളാണ് കണ്ണൂര്‍ സ്ക്വാഡില്‍ ഉള്ളത്. ചിത്രത്തിലെ 80 ശതമാനവും യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ദുബായിയില്‍ വെച്ച് കണ്ണൂര്‍ സ്ക്വാഡിനോടനുബന്ധിച്ച് നടന്ന പത്രാമ്മേളനത്തില്‍ വെച്ചാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. 90- 95 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. ഒരുപാട് രാപ്പകലുകള്‍ ഉറക്കമിളച്ച് ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ് എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ്. നാലാമത്തെ ചിത്രമാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കണ്ണൂര്‍ സ്ക്വാഡ്. കുറ്റകൃത്യങ്ങളും അതിനെ കണ്ടെത്തുന്നത്തിനുള്ള നിതാന്ത പരിശ്രമങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. 

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഷാഫിയും റോണി ഡേവിഡും ചേര്‍ന്നാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, പൂനെ, പാലാ, തിരുവനന്തപുരം, എറണാകുളം, മുംബൈ, മംഗളൂരു, കോയമ്പത്തൂര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ഇന്ത്യയുടെ നാനാഭാഗങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. കിഷോര്‍ കുമാര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ശബരീഷ്, വിജയരാഘവന്‍, റോണി ഡേവിഡ്, മനോജ് കെ യു, ധ്രുവന്‍, ഷെബിന്‍ ബെന്‍സന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം മുഹമ്മദ് റാഹിയും സംഗീതം സുഷിന്‍ ശ്യാമും എഡിറ്റിങ് പ്രവീണ്‍ പ്രഭാകറും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘രണ്ടാം മുഖം’ തിയ്യേറ്ററുകളിലേക്ക്

0
കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും...

‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു

0
1960 – ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ പ്രെസ്ബെറ്റീരിയന്‍ ആശുപത്രിയില്‍ വെച്ച് മരണം സ്ഥിതീകരിച്ചു.

തമിഴ് നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ മരിച്ച നിലയില്‍

0
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീര( 16) തൂങ്ങി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി ടിടികെ റോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുന്നോട്ട് കുതിച്ച് മമ്മൂട്ടിയുടെ ‘ടർബോ’; അദ്യ ദിനം നേടിയത് 6.2 കോടി

0
തിയ്യേറ്ററുകളിൽ തികച്ചും വ്യത്യസ്തമായി എത്തിയ മമ്മൂട്ടി കഥാപാത്രവും മാസ്സ് കോമഡി ആക്ഷൻ കൊണ്ടുമാണ് സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് ആകർഷകമാകാൻ കാരണം

റിലീസ് തീയതി പുതുക്കി ‘സമാറാ’ ആഗസ്ത് 11- നു തിയ്യേറ്ററുകളിലേക്ക്

0
റഹ്മാന്‍ നായകനായി എത്തുന്ന ചിത്രം ‘സമാറാ’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്ത് 4- നു ഇറങ്ങാനിരുന്ന ചിത്രത്തിന്‍റെ റിലീസ് ആഗസ്ത് 11- ലേക്കാണ് മാറ്റിയത്