Thursday, May 1, 2025

കണ്ണപ്പ’യിൽ പ്രഭാസിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയിലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് കണ്ണപ്പയിൽ എത്തുന്നത്.’ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന്റെ നാഥൻ, ഭൂത- ഭാവി- വർത്തമാന കാലങ്ങളുടെ വഴികാട്ടി, ശിവ കല്പനയാൽ സത്യപ്രതിജ്ഞ ചെയ്ത ഭരണാധികാരി’ എന്നാണ് പ്രഭാസ് അവതരിപ്പിക്കുന്ന രുദ്ര എന്ന കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.  

ചിത്രം 2025 ഏപ്രിൽ 25 ന് ലോകമെമ്പാടും റിലീസ് ചെയ്യും. മോഹൻ ബാബുവിന്റെ ഉടമസ്ഥതയിലെ 24 ഫ്രയിംസ് ഫാക്ട്റി, എവിഎ എന്റർടയിമെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ , ശരത് കുമാർ, കൌശൽ  മന്ദ ദേവരാജ്, മോഹൻ ബാബു, അർപ്പിത് രംഗ്, എന്നിവരാണ് മറ്റ് അഭിനേതാക്കൾ . ഛായാഗ്രഹണം ഷെൽഡൻ ചാവു, സംഗീതം സ്റ്റീഫൻ ദേവസി, എഡിറ്റിങ് ആൻറണി ഗോൺസാൽവസ്,  ചിത്രം ന്യൂസിലാഡിന്റെ ഭൂപ്രകൃതി പശ്ചാത്തലമായാണ് ഒരുങ്ങുന്നത്. 

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്രതാരം കനകലത അന്തരിച്ചു

0
മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും  മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം

ഭാവന, ഹണി റോസ്, ഉര്‍വശി കേന്ദ്രകഥാപാത്രങ്ങള്‍; ‘റാണി’ തിയ്യേറ്ററിലേക്ക്

0
പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന റാണി സെപ്തംബര്‍ 21- നു തിയ്യേറ്ററിലേക്ക് എത്തുന്നു.

നടി മീന ഗണേഷ് അന്തരിച്ചു

0
നിരവധി അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സിനിമ- സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81- വയസ്സായിരുന്നു. ഷോർണൂരിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1. 20 ഓടെ ആയിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്നു...

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

0
പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72- വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ച് മെയ് ഒന്നിന് ആയിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.

പിറന്നാൾ ദിനത്തിൽ ‘തലവൻ’ മേക്കോവർ വീഡിയോയുമായി ആസിഫ് അലി

0
ആസിഫലിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ മേക്കോവർ വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബിജുമേനോനും ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് തലവൻ.