Thursday, May 1, 2025

‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലാ’യി പാട്ടിന്‍റെ വിജയതിലകം

മലയാളി മനസ്സുകളിലെയും മലയാള സിനിമയിലെയും സംഗീതലോകത്തെയും ഗായത്രി വീണയാണ് പ്രിയങ്കരിയായ വിജി എന്ന വൈക്കം വിജയലക്ഷ്മി. കാഴ്ചയുടെ ലോകം അന്യമായ പെണ്‍കുട്ടി. എന്നാല്‍ വൈക്കം വിജയലക്ഷ്മിയെന്ന കലാകാരിയെ അടയാളപ്പെടുവാന്‍ അവര്‍ക്കു സിദ്ധിച്ച സംഗീതമാണ് അടയാള മുദ്ര. സംഗീതത്തിന്‍റെ ഭാവസാന്ദ്രമായ പാതയില്‍ അതിജീവനത്തിലൂടെ ജീവിതത്തിലേക്ക് ഭഗീരഥ പ്രയത്നം കൊണ്ട് മഹായാനം നടത്തുന്ന പാട്ടുകാരി.

കുട്ടിക്കാലത്ത് കളിപ്പാട്ടമായി കിട്ടിയ വീണയെ കൂട്ടുകാരിയായി കൂടെ ക്കൂട്ടിയ വിജലക്ഷ്മിയുടെ ഒപ്പം ഇന്നും അതേ സംഗീതമുണ്ട്. ഉയരങ്ങളില്‍ കൈപ്പിടിച്ചുയര്‍ത്തുന്ന ഏകാന്തതകളില്‍ കൂട്ടിരിക്കുന്ന ആത്മ വിശ്വാസത്തിന്‍റെ കരുത്ത് നല്‍കുന്ന ജീവന് വെള്ളവും വെളിച്ചവും പകരു ന്ന സംഗീതമെന്ന ദൈവികമായ കല. മകളുടെ സംഗീതവാസന കണ്ട് അച്ഛന്‍ നിര്‍മ്മിച്ചു കൊടുത്ത ഒറ്റക്കമ്പി വീണയിലായി പിന്നീട് വിജയ ലക്ഷ്മിയുടെ ലോകം. കുന്നുക്കുടി വൈദ്യനാഥനാണ് വിജയലക്ഷ്മിയുടെ വീണയ്ക്ക് ‘ഗായത്രി വീണ’ എന്ന പേര് നല്കിയത്. പതിനെട്ടു വര്‍ഷത്തോളം വിജയലക്ഷ്മിയുടെ  സംഗീത തപസ്യയില്‍ ഗായത്രി വീണയും വേദികളില്‍ നിറഞ്ഞു.

അഞ്ചുമണിക്കൂറിനുള്ളില്‍ അറുപത്തിയൊന്‍പത് ഗാനങ്ങള്‍ക്ക് ശ്രുതിയിട്ടുകൊണ്ട് ലോകറെക്കോര്‍ഡിലേക്ക് കുതിച്ചു കയറിയ ഗായിക. അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നേടിയപ്പോള്‍ വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തില്‍ സംഗീതം പത്തരമാറ്റായി.  ചലച്ചിത്ര ലോകത്ത് വൈക്കം വിജയലക്ഷ്മിയെന്ന ഗായികയെ അടയാളപ്പെടുത്തുന്നത് കമല്‍ ചിത്രമായ  സെല്ലുലോയിഡിലെ “കാറ്റേ കാറ്റേ” എന്ന ഗാനമാണ്. മലയാള സിനിമയില്‍ അതോടെ ആ ശബ്ദം  ഹിറ്റുകളുടെ ചരിത്രരേഖകളില്‍ തങ്ക ലിപികള്‍ കൊണ്ട് അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു.

പ്രതിഭയുടെ അര്‍പ്പണബോധത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും പര്യായമായി വൈക്കം വിജയലക്ഷ്മി നമ്മുടെ മനസ്സുകളിലേക്ക് കൂട് കൂട്ടുകയായിരുന്നു. കുട്ടിയായിരിക്കുമ്പോഴേ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍റെ മനസ്സിലേക്കും ഈ കൊച്ചു ഗായിക ഇടംനേടി. ഏഴാം വയസ്സില്‍ ശാസ്ത്രീയ സംഗീതത്തില്‍ പാണ്ഡിത്യം നേടിയ വിജയലക്ഷ്മിയില്‍ സംഗീതം അഗാധമായി ഇഴുകിച്ചേര്‍ന്ന് നിന്നു.സംഗീതത്തില്‍ മാത്രമല്ല ,നിലപാടുകളിലും തീരുമാനങ്ങളിലും വ്യക്തിത്വമുള്ള ഗായികയായിരുന്നു വൈക്കം വിജയലക്ഷ്മി. ഉള്‍ക്കാഴ്ചയിലൂടെ അവര്‍ മറ്റുള്ളവര്‍ കാണാത്ത പ്രപഞ്ചത്തെ കണ്ടു.

സംസ്ഥാന യുവജനോല്‍സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയ വൈക്കം വിജയലക്ഷ്മി 2013- ല്‍ കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം, 2012- ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം എന്നിവ സ്വന്തമാക്കി. ‘നടന്‍’ എന്ന ചിത്രത്തിലെ ഔസേപ്പച്ചന്‍റെ സംഗീതത്തില്‍  “ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലെ നിന്‍റെ” എന്ന ഗാനം വിജയലക്ഷ്മിക്കായി പിറന്നതാണെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. പ്രതീക്ഷകളുടെയും അതിജീവനത്തിന്‍റെയും പൊസെറ്റിവ് എനര്‍ജിയായിരുന്നു വൈക്കം വിജയലക്ഷ്മി. ജീവിതത്തെ ശുഭകരമായി കാണുന്നതിനാല്‍ തന്നെ തമാശകള്‍ കൊണ്ടു അവര്‍ അടിപൊളിയായിരുന്നു മറ്റുള്ളവര്‍ക്കെല്ലാം.

മെലഡിയിലും അടിച്ചുപൊളിയിലും കോമഡി ഗാനങ്ങളിലുമെല്ലാം മലയാളിയുടെ പ്രിയപ്പെട്ട വിജി നിറഞ്ഞു നിന്നു. ഒരു വടക്കന്‍ സെല്‍ഫി എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ ഷാന്‍ റഹ്മാന്‍ ഈണമിട്ടു വൈക്കം വിജയ ലക്ഷ്മി ആലപിച്ച  “കൈക്കോട്ടും കണ്ടിട്ടില്ല കയ്യില്‍ തഴമ്പുമില്ല ” എന്ന ഗാനം വളരെ വേഗംതന്നെ ജനപ്രിയമായി. ഉട്ടോപ്യയിലെ രാജാവു എന്ന ചിത്രത്തില്‍ പി എസ് റഫീഖിന്‍റെയും ഔസേപ്പച്ചന്‍റെയും കൂട്ടുകെട്ടില്‍ പിറന്ന “ഉപ്പിന് പോണ വഴിയേത് ഉട്ടോപ്യെടെ തെക്കേത്” എന്ന പാട്ടും ആരാധകര്‍ ഏറ്റെടുത്തു.

കനലിലെ “കിള്ളാതെ ചൊല്ലാമോ”, ബാഹുബലിയിലെ (ഡബിങ് ) ആരിവന്‍ ആരിവന്‍ “, ആക്ഷന്‍ ഹീറോ ബിജുവിലെ “ചിരിയോ ചിരി”, അപ്പൂപ്പന്‍ താടിയിലെ “പുഴയൊരു നാട്ടുപെണ്ണ് “, ടി പി 51 ലെ “മുണ്ടോപ്പാടവരമ്പത്ത് “, തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലെ “ചക്കിന് വെച്ചത് “, ഇടിയിലെ “ശെയ്ത്താന്‍റെ ശേയ്ത്താ”, സഖാവിലെ “ഉദിച്ചുയര്‍ന്നെ “, ഹിസ്റ്റോറി ഓഫ് ജോയിയിലെ “പുതുമഴയിതാ “, CIA ലെ “കേരള മണ്ണിനായി”, ‘വീര’ ത്തിലെ ‘മേലെ മാണിക്യ “, സത്യയിലെ ചിന്തിച്ചോ നീ “, കട്ടപ്പനയിലെ ഋത്വിക് റോഷനിലെ പാരുടയാ മറിയമേ”, ’അനുരാഗ കരിക്കിന്‍വെള്ള’ത്തിലെ…തുടങ്ങി നിരവധി ചിത്രങ്ങളില്‍ വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തില്‍ ഗാനങ്ങള്‍ കയ്യൊപ്പു ചാര്‍ത്തി,  മലയാളി മനസ്സുകളിലും ….

spot_img

Hot Topics

Related Articles

Also Read

മെയ് 31 മുതൽ ‘പൊമ്പളൈ ഒരുമൈ’ സൈന പ്ലേയിൽ റിലീസ് ചെയ്യുന്നു

0
വിപിൻ ആറ്റലി സംവിധാനം ചെയ്യുന്ന ചിത്രം ‘പൊമ്പളൈ ഒരുമൈ’ മെയ് 31 മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മാക്രോo പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും  വിപിൻ ആറ്റ്ലിയും ജിനി കെയും ചേർന്നാണ് നിർവഹിക്കുന്നത്.

ടൊവിനോയും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഫാന്‍റസി; ‘എ ആര്‍ എമ്മി’ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

0
ടൊവിനോ തോമസും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഫാന്‍റസി ചിത്രം ‘എ ആര്‍ എമ്മി’ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കൃതി ഷെട്ടിയുടെ ലക്ഷ്മി എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്

കരിയറില്‍ പതിനൊന്നു പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അപൂര്‍വ്വ നേട്ടവുമായി എം ജയചന്ദ്രന്‍

0
മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം പതിനൊന്നു തവണ തേടിയെത്തിയപ്പോള്‍ 17 ആലാപന പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്, ഇദ്ദേഹത്തിന്‍റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങള്‍.

‘എമ്പുരാൻ തങ്ങളുടെ ചോരയും വിയർപ്പും’; ചിത്രത്തിന്റെ ആദ്യ ഷോ കൊച്ചിയിൽ ആരാധകർക്കൊപ്പം കാണുമെന്നും മോഹൻലാൽ

0
മുംബൈയിൽ എമ്പുരാന്റെ ഐമാക്സ് ട്രയിലർ ലോഞ്ച് ഇവെന്റിൽ ‘ചിത്രത്തിന്റെ ആദ്യ ഷോ കൊച്ചിയിൽ ആരാധകർക്കൊപ്പം കാണുമെന്ന് നടൻ മോഹൻലാൽ പ്രഖ്യാപിച്ചു. എമ്പുരാൻ തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും അത് കേവലം ഒരു സിനിമമാത്രമല്ലെന്നും ഈ...

‘സെന്‍സുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം’ തിരക്കഥയിലെ രഞ്ജി പണിക്കര്‍

0
പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളായിരുന്നു ഷാജി കൈലാസ്– രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്നത്. ആ ചിത്രങ്ങളെല്ലാം ബോക്സോ ഫീസില്‍ നിറഞ്ഞോടുകയും ചെയ്തു.