Thursday, May 1, 2025

ഒറ്റമുറിയിലെ പെണ്‍ ലോകങ്ങൾ

മനുഷ്യ ജീവിതങ്ങളെല്ലാം വ്യത്യസ്തങ്ങളാണ് രാഹുല്‍ ജി നായര്‍ സംവിധാനം ചെയ്ത ‘ഒറ്റമുറി വെളിച്ചം’ വ്യത്യസ്തമായൊരു സ്ത്രീ ജീവിതത്തെയാണ് അനാവരണം ചെയ്യുന്നത്. ഒരു  സ്ത്രീയുടെ മനുഷ്യായുസ്സിനിടയില്‍ അവള്‍ നേരിട്ട സംഘര്‍ഷങ്ങളുടെ കഥയാണ് ഈ ചിത്രത്തിലൂടെ മലയാള സിനിമാലോകം കണ്ടത്. നവാഗത സിനിമകളിൽ പ്രേക്ഷകരെയും ജൂറി അംഗങ്ങളെയും നിരൂപകരെയും ഒരുപോലെ അമ്പരപ്പിക്കുകയും യാഥാർത്ഥ്യ ജീവിത ഗന്ധത്തെ അപ്പാടെ ഒപ്പിയെടുക്കുകയും ചെയ്ത സിനിമ. കലർപ്പില്ലാതെയത് ലോകത്തോട് സംവദിച്ചപ്പോള്‍ മരവിച്ചു പോയ മനുഷ്യത്വത്തിന്‍റെ നേർക്കാഴ്ച ‘ഒറ്റമുറി വെളിച്ച’ത്തിലൂടെ നാം കണ്ടു. ആ വെളിച്ചം ഓരോ വീടിന്‍റെയും ആ വീട്ടിലെ മനുഷ്യ മനസ്സുകളുടെ  ഉൾക്കാഴ്ചയിലേക്കുള്ള വെളിച്ചമാണ്. രാഹുൽ ജി നായർ എന്ന നവാഗത സംവിധായകൻ മിനുക്കിപ്പണിത ഈ സിനിമയെ ഊടും പാവും ഒത്തൊരു മനോഹര ശില്പത്തോടുപമിക്കാം.

കൊല്ലം സ്വദേശിയായ രാഹുൽ ഷോര്‍ട്ട് ഫിലിമും മ്യൂസിക്കൽ വീഡിയോയും സംവിധാനം ചെയ്ത് കൊണ്ടാണ് സിനിമയിലേക്ക് തുടക്കമിട്ടത്. ടി സി എസിലെ ഐടി ഉദ്യോഗം രാജിവെച്ചു സിനിമയിലേക്ക് ഇറങ്ങിത്തിരിച്ച രാഹുലിനെ എല്ലാവരും എതിർക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ ആദ്യ ഫീച്ചർ ചിത്രമായ ‘ഒറ്റമുറിവെളിച്ച’ത്തിലൂടെ അദ്ദേഹത്തിന്‍റെ കഴിവും അതിനു ലഭിച്ച അംഗീകാരവും കണ്ടവർ പിന്നീട് സിനിമയിലേക്കുള്ള രാഹുലിന്‍റെ  തീരുമാനത്തെ പിന്തുണയ്ക്കുകയുണ്ടായി. പാകിസ്ഥാൻ അടിസ്ഥാനമായ ‘ദ ഹ്യുമൻ ബൗണ്ടറിസ്‌’ ആണ് രാഹുലിന്‍റെ സംവിധാനത്തില്‍ പിറന്ന  കന്നി സംരംഭം.’ട്രോൾ ലൈഫ്’ രാഹുലിന്‍റെ ഷോർട് ഫിലിമാണ്. പഠിക്കുന്ന കാലങ്ങളിൽ നാടകങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയും പാട്ടൊരുക്കിയും അദ്ദേഹം തന്‍റെ കഴിവ് തെളിയിച്ചു കൊണ്ടിരുന്നു. 2011 ൽ ഫസ്റ്റ് പ്രിന്‍റ്  സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ഹൗസ് രാഹുലും സുഹൃത്തുക്കളും  ചേർന്നു സ്ഥാപിച്ചു.

വിവാഹിതയായി അപരിചിതമായ സ്ഥലത്തേക്കും ആളുകളുടെ മധ്യത്തിലേക്കും ആനയിക്കപ്പെട്ട സാധുവായൊരു പെൺകുട്ടി അനുഭവിക്കേണ്ടിവരുന്ന ഗാർഹിക പീഡനങ്ങളുടെ കഥയാണ് ‘ഒറ്റ മുറിവെളിച്ചം’ പറയുന്നത്. പരുക്കനും ക്രൂരനും സംശയാലുവും ഈഗോയും കൊണ്ട് നടക്കുന്ന ചന്ദ്രൻ കിട്ടിയ അവസരങ്ങളിലെല്ലാം മാനസികമായും ശാരീരികമായും അവളെ ക്രൂരമായി മർദ്ദിക്കുകയും ബാലസംഗത്തിനു ഉപയോഗിക്കുകയും ചെയ്തു കൊണ്ടിരുന്നു.സ്ത്രീയെന്നാല്‍ വികാരവിചാരങ്ങളില്ലാത്ത ഇല്ലാത്ത വെറുമൊരു ഭോഗവസ്തുമാത്രമായിരുന്നു ചന്ദ്രന്‍റെ കാഴ്ചപ്പാടില്‍.

’വേണ്ട’ എന്ന വാക്കിലെ ധൈര്യവും പെണ്‍  കരുത്തും ഊർജവും സുധയുടെ ക്ഷമയറ്റ പ്രതിരോധത്തിൽ നിന്ന്  ഉറച്ച ശബ്ദത്തോടെ സിനിമയുടെ അവസാനം മുഴങ്ങുന്നുണ്ട്. ജീവിത ഗന്ധിയായ സിനിമയാണ്  ‘ഒറ്റമുറി വെളിച്ചം’. വീടുകളിലെ അകത്തളങ്ങളിൽ സാധാരക്കാരായ സ്ത്രീകൾ അനുഭവിക്കുന്ന സ്വകാര്യമായ വേദനകൾ, സങ്കടങ്ങൾ സിനിമ സംവദിക്കുന്നു. ഗാർഹിക പീഡനത്തിന്‍റെ മറ്റൊരു മുഖമാണ് ചന്ദ്രനും സുധയും. വൈവാഹിക ജീവിതത്തിനു ശാരീരിക ബന്ധത്തിനു ഉഭയ സമ്മതത്തിന്‍റെ പ്രധാന്യം എത്രത്തോളം പുതിയ കാലത്തിനും തലമുറയ്ക്കും ആവശ്യമാണെന്ന് ‘ഒറ്റമുറി വെളിച്ചം’ സാക്ഷ്യപ്പെടുത്തുന്നു. വിവാഹ ജീവിതത്തില്‍ സമ്മതമില്ലാതെ സ്ത്രീക്ക് പുരുഷന്‍റെ ബലാത്സംഗത്തിന് കീഴ്പ്പെടേണ്ടി വരുന്ന അനേകം സ്ത്രീകളുടെ പ്രതിനിധിയാണ് സുധയും ചന്ദ്രന്‍റെ അമ്മയും.

ചന്ദ്രന്‍റെ അമ്മയ്ക്കു  പൊതു സമൂഹത്തിന്‍റെ മുഖമുണ്ട്. ആണ്‍ – പെണ്‍ കീഴടക്കലിന്‍റെ ‘സംസ്കാര’ത്തില്‍ അവര്‍ അഭിമാനിക്കുന്നു. കയ്യിലണിഞ്ഞു നടക്കുന്ന ചങ്ങല സ്വര്‍ണ്ണവളകളെന്ന് കരുതുന്ന സമൂഹത്തിലെ ഒരു വിഭാഗം  ജനതയുടെ പ്രതിനിധി കൂടിയാണ് ചന്ദ്രന്‍റെ  അമ്മ.  വിവാഹിതരായ സ്ത്രീക്കും പുരുഷനുമിടയിലെ ബലാൽക്കാരമായ ശാരീരിക ബന്ധങ്ങൾക്ക് പീഡനമെന്ന് വിളിക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല അതൊക്കെ സ്വാഭാവികമെന്ന വിലയിരുത്തൽ മാത്രമാണ് അവർക്ക്.”പുരുഷൻ ദേഷ്യം വരുമ്പോൾ സ്ത്രീയെ ശാരീരികമായി കീഴ്പ്പെടുത്തുന്നതും മർദ്ദിക്കുന്നതും സാധാരണമാണ്. നോക്കു, ഞാൻ തന്നെ എത്ര പ്രാവശ്യം…”എന്ന് പറഞ്ഞവർ സുധയ്ക്ക് മുന്നിൽ സ്വയം ഉദാഹരിക്കുന്നു. സമൂഹത്തിന്‍റെ കാഴ്ചപ്പാടിനെയാണ് ചന്ദ്രന്‍റെ  അമ്മയിലൂടെ ചിത്രം അവതരിപ്പിക്കുന്നത്.

അധികമാരും കൈകാര്യം ചെയ്യാതിരുന്ന വിഷയം സിനിമയിലേക്ക് കൊണ്ട് വന്നു ഗാർഹിക പീഡനത്തി ന്‍റെ  നഗ്നസത്യങ്ങളെ  വിളിച്ചു പറയുകയാണ് ‘ഒറ്റ മുറിവെളിച്ചം’ എന്ന ചിത്രത്തിലൂടെ. സുധയുടെ അവകാശ ലംഘനങ്ങളുടെ നീണ്ടനിര തന്നെ ചന്ദ്രന്‍റെ ഒറ്റമുറിയിലെ പല നിറങ്ങളില്‍  മുനിഞ്ഞു കത്തുന്ന വിളക്കു കളിലുണ്ട്. അവളുടെ കണ്ണും കയ്യും നാവും കാലും ഉടലുമെല്ലാം എങ്ങനെ എവിടേക്ക് ചലിക്കണമെന്ന് അയാൾ നിശ്ചയിക്കും.’അരുത്’ എന്ന് വിലക്കാൻ മടിക്കുന്ന സ്ത്രീ സമൂഹത്തിന്‍റെ  ചിത്രം ഈ സിനിമയിൽ കാ ണാം.’വേണ്ട’ എന്ന വാക്കിലൊളിഞ്ഞിരിക്കുന്ന സത്യവും ധർമ്മവും ധൈര്യവും ഊർജവും സ്വയം രക്ഷിക്കുക തന്നെ ചെയ്യും.’വേണ്ട’ എന്ന് പറയുന്നിടത്ത് സ്ത്രീ സ്വത്വത്തിന്‍റെ  അടിയുറച്ച നിലപാടുകൾ കൂടുതൽ  ബലിഷ്ഠമാകുമെന്ന് ചിത്രം വെളിപ്പെടുത്തുന്നു.

‘ഒറ്റമുറി വെളിച്ചം ‘പല അർത്ഥങ്ങള്‍ കൊണ്ടും മനുഷ്യ ജീവിതങ്ങള്‍  കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ചിത്രമാണ്. ചന്ദ്രന്‍റെയും സുധയുടെയും ഇടുങ്ങിയ കിടപ്പറയിലെ നിറങ്ങൾ മാറിക്കത്തുന്ന ബൾബുകൾ അയാൾ ഒരിക്കലും അണയ്ക്കാൻ സമ്മതിക്കാത്ത ആണഹങ്കാരത്തിന്‍റെ വെളിച്ചമാണ്. ആ ആണധികാരത്തിന്‍റെ വെളിച്ചം സാക്ഷിയാക്കിക്കൊണ്ട് കൊണ്ട് തന്നെ അയാൾ പെണ്ണുടലിനെ ബലാൽക്കാരമായി തനിക്ക് അടിമപ്പെടുത്തുന്നു. തെറ്റ് ചെയ്യുന്നവർ  ഇന്ന് ഇരുട്ടിനെ ആശ്രയിക്കുന്നില്ല, പകൽ വെളിച്ചത്ത് പോലും പരസ്യമായി സ്ത്രീയെ ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്ന ചിത്രം കൂടി സിനിമ  അടയാളപ്പെടുത്തുന്നു.

കലാപരവും സാമൂഹികപരവുമായ ഈ ചിത്രം ഏറെ കയ്യടി കൾ നേടി. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത് രാഹുൽ ജി നായരാണ്. ’ഒറ്റമുറിവെളിച്ചത്തിന് ആകെ നാലു അവാർഡുകൾ ലഭിച്ചു. 2017 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സ്വന്തമാ ക്കി. ചിത്രത്തിന്‍റെ മികച്ച എഡിറ്ററായി അപ്പു ഭട്ടതിരിയേയും പ്രത്യേക ജൂറി പരാമർശത്തിന് വിനീത കോശിയെയും പൗളി വത്സനെയും തിരഞ്ഞെടുത്തു. ദീപക് (ചന്ദ്രൻ), വിനീത കോശി (സുധ ),രാജേഷ് ശർമ്മ(ജയൻ), പൗളി വത്സൻ (ചന്ദ്രന്‍റെ അമ്മ ), രഞ്ജിത്ത് ശേഖർ (രമേശ്‌ ),എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു.

സംഗീതം സിദ്ധാർഥ് പ്രദീപ്, ഷെ റോൺറോയും ഗാനരചന ലിങ്ക്സ് എബ്രഹാം, ജിലു ജോസഫും  ഛായാഗ്രഹണം ലുക്ക്‌ ജോസ് എന്നിവർ നിർവഹിച്ചു.”ചന്ദിരനൊത്തൊരു”(ആലാപനം :നിതിൻ രാജ്,അനൂപ് മോ ഹൻ ദാസ്, ജയൻ, വാസുദേവ് അടൂർ ),”മലയോരം പൂത്തിടാൻ”(ആലാപനം :അഞ്ജലി ജയകുമാർ, അനൂപ് മോഹൻ ദാസ് ),”നോവിൻ കാറ്റിൽ “(ആലാപനം :അമൃത ജയകുമാർ) എന്നിവയാണ് ചിത്രത്തിലെ ഗാനങ്ങൾ. ’ഒറ്റമുറിവെളിച്ച’ത്തിനു ശേഷം രാഹുൽ ജി നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘ഡാകിനി’. മലയാള സിനിമയിലേക്ക് കടന്നു വന്ന നവാഗത സംവിധായകരില്‍ പ്രതീക്ഷയാണ് രാഹുല്‍ ജി നായര്‍.

spot_img

Hot Topics

Related Articles

Also Read

രണ്ട് നോമിനേഷനുകൾ സ്വന്തമാക്കി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’

0
82- മത് ഗോൾഡൻ ഗ്ലോബിനുള്ള രണ്ടു നോമിനേഷനുകൾ നേടി പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. മികച്ച ഇംഗ്ലീഷിതര ഭാഷ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് നാമനിർദ്ദേശം...

 കഥയിൽ കാമ്പുള്ള ‘കാതൽ’; കാലം ആവശ്യപ്പെടുന്ന പ്രമേയം

0
ആരും പറയാനോ ചർച്ച ചെയ്യാനൊ മടിക്കുന്ന വിഷയം ധൈര്യപൂർവം കൈകാര്യം ചെയ്ത സംവിധായകൻ ജിയോ ബേബിക്കും അഭിനേതാക്കളായ മമ്മൂട്ടിക്കും ജ്യോതികയ്ക്കും നിറഞ്ഞ കയ്യടികളാണ് തിയ്യേറ്ററിൽ മുഴങ്ങിയത്. കണ്ടിരിക്കേണ്ട സിനിമയെന്ന് തിയ്യേറ്റർ വീട്ടിറങ്ങിയ ഓരോ പ്രേക്ഷകരും അഭിപ്രായപ്പെട്ടു.

ഇടിപ്പടവുമായി വീണ്ടും ആൻറണി വർഗീസ് പെപ്പെ; മോഷൻ പോസ്റ്ററുമായി ‘ദാവീദ്’

0
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

55- മത് ഗോവ ചലച്ചിത്രമേളയ്ക്ക് അരങ്ങോരുങ്ങുന്നു; ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ആടുജീവിതവും ഭ്രമയുഗവും ലെവൽക്രോസും മഞ്ഞുമ്മൽ ബോയ്സും

0
 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...

ക്ലീൻ യു സെർട്ടിഫിക്കറ്റ് നേടി ‘എന്ന് സ്വന്തം പുണ്യാളൻ’

0
അർജുൻ അശോകൻ, അനശ്വര രാജൻ, ബാലു വർഗീസ് എന്നിവർ പ്രധാനകഥാപത്രങ്ങളായി എത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിന്റെ സെനസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മഹേഷ് മധു...