Thursday, May 1, 2025

‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ട്രയിലർ പുറത്ത്

രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ട്രയിലർ പുറത്തിറങ്ങി. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷാനവാസ് ഇതിന് മുൻപ് സംവിധാനം ചെയ്തിരുന്ന തൊട്ടപ്പൻ, കിസ്മത്ത് തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്നതാണ്  ചിത്രത്തിന്റെ കഥാപശ്ചാത്തലം. ‘ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ഒരു കട്ടിൽ ഒരു മുറി  റൊമാന്റിക് കോമഡി ത്രില്ലറാണ്. നർമ്മമുഹൂർത്തങ്ങ ളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്.  സപ്ത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യ ഫിലിംസ് എന്നിവരാണ് നിർമ്മാണം. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ഉണ്ണിരാജ, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, മനോഹരി ജോയ്, അസീസ് നെടുമങ്ങാട്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപത്രങ്ങളായി എത്തുന്നത്. സംഗീതം ഹിഷാം അബ്ദുൽ വഹാബ്, ഛായാഗ്രഹണം എൽദോസ് നിരപ്പിൽ, എഡിറ്റിങ് മനോജ് ശി എസ്.

spot_img

Hot Topics

Related Articles

Also Read

ശ്രീകുമാരന്‍ തമ്പിക്കു ആശംസകളുമായി നടന്‍ കമല്‍ഹാസന്‍

0
'കവി, ​ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, നിർമാതാവ്, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി'

‘വർഷങ്ങൾക്ക് ശേഷം’ ട്രയിലറുമായി വിനീത് ശ്രീനിവാസൻ

0
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ മൂവിയുടെ ട്രയിലർ പുറത്തിറങ്ങി

ജോജു ജോർജ്ജിന്റെ ‘പണി’ ഇനി ഒടിടിയിൽ  

0
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ ഇനി ഒടിടിയിൽ കാണാം.   ജനുവരി 16-മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. സൂപ്പർ...

തീപാറും ട്രയിലറുമായി കിങ് ഓഫ് കൊത്ത; ഇത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് ആരാധകര്‍

0
ദുല്‍ഖറിന്‍റെ കരിയറില്‍ വെച്ച് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട കഥാപാത്രമാണ് കിങ് ഓഫ് കൊത്തയിലേത്. ഷാറൂഖാന്‍, സൂര്യ, നാഗാര്‍ജുന, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിന്‍റെ ട്രയിലര്‍ റിലീസ് ചെയ്തത്.

പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ‘മായമ്മ’; ട്രെയിലർ പുറത്ത്

0
പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം  രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ’യുടെ ട്രയിലർ പുറത്തിറങ്ങി. പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ആണ് ചിത്രം.