Saturday, March 7, 2026

ഏഴാമത് മലയാള പുരസ്കാരം; മമ്മൂട്ടി മികച്ച നടന്‍, നടി ഉര്‍വശി

ഏഴാമത് മലയാള പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വശിയെയും തിരഞ്ഞെടുത്തു. സൌദ ഷെരീഫിന്‍റെയും സന്തോഷ് മണ്ടൂരിന്‍റെയും ‘പനി’യാണ് മികച്ച ചിത്രം.  മധു (ചലച്ചിത്ര രംഗം), ചിറ്റൂര്‍ ഗോപി (മലയാള ചലച്ചിത്ര ഗാനരംഗം), പി. വല്‍സല (സാഹിത്യരംഗം), സി രാധാകൃഷ്ണന്‍ (സാഹിത്യരംഗം), കൊച്ചൌസേഫ് ചിറ്റിലപ്പള്ളി (വ്യവസായ, സാമൂഹികരംഗം),  തുടങ്ങിയവരെ സമഗ്രസംഭാവനയുടെ പേരില്‍ ആദരിക്കും.

മികച്ച സംവിധായകന്‍ നിസാം ബഷീര്‍ (റോഷാക്ക്), മികച്ച സംവിധായിക സ്റ്റഫി സേവ്യര്‍ (മധുര മനോഹര മോഹം), മികച്ച നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി (2018, മാളികപ്പുറം), മികച്ച സഹനടന്‍ ജോണി ആന്‍റണി (അനുരാഗം), മികച്ച സഹനടിമാരായി പൂര്‍ണിമ ഇന്ദ്രജിത്തിനെയും (തുറമുഖം), ബിന്ദു പണിക്കരെയും (റോഷാക്ക്) തിരഞ്ഞെടുത്തു. ശ്രീകാന്ത് മുരളി (പത്മിനി), ബിനോജ് വില്യ (പെന്‍ഡുലം), കെ ജി ഷൈജു (കായ് പോള),ദേവന്‍ ജയകുമാര്‍ (വാലാട്ടി), അമല്‍രാജ് (ക്രിസ്റ്റഫര്‍), പാര്‍വതി ആര്‍ കൃഷ്ണ (കഠിന കഠോരമീ അണ്ഡകടാഹം) തുടങ്ങിയവരെ പ്രത്യേക പുരസ്കാരം നല്കി ആദരിക്കും.

spot_img

Hot Topics

Related Articles

Also Read

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘സീക്രട്ട്’

0
എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിൽ തിരക്കഥയും കഥയും എസ് എൻ സ്വാമി തന്നെയാണ്.

ചിത്രീകരണം പൂർത്തിയാക്കി ജിത്തു ജോസഫ് ചിത്രം  ‘വലതുവശത്തെ കള്ളൻ’

0
നേര്, കൂമൻ, ദൃശ്യം, ദൃശ്യം 2, മമ്മി ആന്റ് മി, മെമ്മറീസ്, നുണക്കുഴി, മൈ ബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ എന്ന...

തിയ്യേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ‘മഞ്ഞുമ്മൽ ബോയ്സ്’; പ്രദർശനം തുടരുന്നു

0
തമിഴ്നാട്ടിൽ നിന്നും പത്തുകോടി രൂപ കളക്ഷൻ ലഭിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. തിയ്യേറ്ററുകളിലും ഓൺലൈൻ ബുക്കിങ്ങിലൂടെയും ഹൌസ്ഫുൾ ആവുകയാണ് തിയ്യേറ്ററുകളിൽ. കേരളത്തിലും ഇതരദേശങ്ങളിലുമടക്കം ഇതുവരെ മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ 75 കോടി കവിഞ്ഞിരിക്കുകയാണ്.

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തിയ ‘എമ്പുരാൻ’ ഇനി ഒ ടി ടി യിലേക്ക്

0
ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ ഇനി പ്രേക്ഷകരെ  ആവേശത്തിലാഴ്ത്താൻ ഒ ടി ടി യിലേക്ക്. ഏപ്രിൽ 4  നു ജിയോ ഹോട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. വമ്പൻ വിവാദങ്ങൾക്കിടയിലും തിയ്യേറ്റർ നിറഞ്ഞോടിയ ചിത്രമാണ്...

‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി പ്രേക്ഷകരിലേക്ക്

0
ടൊവിനോ തോമസിനെ ആദ്യമായി പൊലീസ് വേഷത്തിൽ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9- ന് തിയ്യേറ്ററുകളിലേക്ക് എത്തും.