Thursday, May 1, 2025

ഏറ്റവും പുതിയ പോസ്റ്ററുമായി ‘റൈഫിൾ ക്ലബ്’, ആക്ഷൻ റോളിൽ തോക്കുമായി സുരഭി ലക്ഷ്മി

ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമെന്തി നിൽക്കുന്ന സുരഭി ലക്ഷ്മി യാണ് പോസ്റ്ററിൽ. ചിത്രത്തിന്റെ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റൈഫിൾ ക്ലബ്ബിന്റെ ചിത്രീകരണം പൂർത്തിയായി. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസെന്റ് അലോഷ്യസ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ്, ഷറഫ് എന്നിവർ ചേർന്നാണ്. ഒ പി എം സിനിമാസിന്റ ബാനറിൽ ആഷിഖ് അബൂ, വിൻസന്റ് വടക്കൻ, വിശാൽ വിൻസെന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് റൈഫിൾ ക്ലബ്.

വിനീത് കുമാർ, ബേബി ജീൻ, സെന്ന ഹെഗ്ഡേ, സുരേഷ് കൃഷ്ണ, നിയാസ് മുസലിയാർ, പൊന്നമ്മ ബാബു, ഹനുമാൻ ക്ലൈന്റ്, കിരൺ പീതാംബരൻ , റംസാൻ മുഹമ്മദ്, നവനി, ബിപിൻ പെരുമ്പള്ളി, വൈശാഖ്, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, നതേഷ് ഹെഗ്ഡേ, റാഫി, ഉണ്ണി മുട്ടം, ചിലമ്പൻ, എൻ പി നിസ, സജീവൻ, ഇന്ത്യൻ, ഭാനുമതി, ആലീസ്, പ്രശാന്ത് മുരളി, മിലാൻ, തുടങ്ങിയവരും  പ്രധാനകഥാപത്രങ്ങളായി എത്തുന്നു. എഡിറ്റിങ് വി സാജൻ, സംഗീതം റെക്സ് വിജയൻ.

spot_img

Hot Topics

Related Articles

Also Read

രസകരമായ ട്രയിലറുമായി ‘അയ്യർ ഇൻ അറേബ്യ’

0
ഫെബ്രുവരി 2 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. എം എ നിഷാദ് ആണ് അയ്യർ ഇൻ അറേബ്യയുടെ തിരക്കഥയും സംവിധാനവും.

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പി’ൽ ഒന്നിച്ച് ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകും

0
ശിവൻകുട്ടന്റെ കഥയിൽ ജെസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മെയ് മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

മമ്മൂട്ടി നായകനായി എത്തുന്ന ‘ടർബോ’ ചിത്രീകരണം പൂർത്തിയായി

0
0 കോടി ബജറ്റിൽ ഒരുങ്ങുന്ന ടർബോ ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമാണ്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ.

പുത്തൻ ട്രയിലറുമായി ‘ഗ്ർർ’; ചിരിപ്പിച്ച് കുഞ്ചാക്കോയും സുരാജും

0
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രത്തിന്റെ രസിപ്പിക്കുന്ന ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.  

‘ഒരു നൂറുജന്മം പിറവിയെടുത്താലും…’ സംഗീതത്തിലെ അമൃതവര്‍ഷിണിരാഗത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ആയിരങ്ങൾ

0
സംഗീത സംവിധായകനായ രവീന്ദ്ര ജെയിൻ ഒരു അഭിമുഖത്തിൽ, താൻ എപ്പോഴെങ്കിലും കാഴ്ച വീണ്ടെടുക്കുകയാണെങ്കിൽ, താൻ കാണാൻ ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി യേശുദാസ് ആയിരിക്കുമെന്ന് പറയുന്നുണ്ട്. ലോകത്തിൽ വെച്ച് എന്‍റെ ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നാണ് യേശുദാസിന്‍റെത് എന്ന് എ ആർ റഹ്മാനും പറയുന്നു