IFFK FIPRESCI- മികച്ച അന്താരാഷ്ട്ര ചിത്രം , NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ്, IFFK, FFESI കെ ആർ മോഹനൻ അവാർഡ്, BIFF- ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ, കിർഗീസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികയ്ക്കുമുള്ള ക്രിറ്റിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥയ്ക്കും ഉള്ള പദ്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനുമുള്ള ജെ സി ദാനിയേൽ ഫൌണ്ടേഷൻ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ- ജർമ്മൻ ഫിലിം ഫെസ്റ്റിവൽ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’യുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ഒരു ഹസ്യാത്മക ചിത്രം കൂടിയാണ് ‘ഫെമിനിച്ചി ഫാത്തിമ’.
ചിത്രത്തിൽ ഫാത്തിമയായി അഭിനയിക്കുന്നത് ഷംലാ ഹസൻ ആണ്. ചലച്ചിത്ര മേഖലകളിലും നിരവധി പഠനങ്ങൾ നടത്തപ്പെട്ട ചിത്രം കൂടിയാണിത്. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഒക്ടോബർ 10- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിക്കുക. എ എഫ് ഡി സിനിമാസിന്റെ ബാനറിൽ സുധീഷ് സ്കറിയയും താമർ കെ വിയുമാണ് നിർമ്മാണം. വിജി വിശ്വനാഥ്, ബബിത ബഷീർ, പ്രസീത, ഫാസിൽ മുഹമ്മദ്, രാജി ആർ. ഉൻസി, കുമാർ സുനിൽ, എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം പ്രിൻസ് ഫ്രാൻസിസ്, എഡിറ്റിങ് ഫാസിസ് മുഹമ്മദ്, പശ്ചാത്തല സംഗീതം ഷിയാദ് കബീർ.







