Saturday, March 7, 2026

എ സർട്ടിഫിക്കറ്റുമായി ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’; 20- ന് തിയേറ്ററുകളിൽ

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’ ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. എ സർട്ടിഫിക്കറ്റാണു ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും.  നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തിന്റെ ഭൂതകാലം പറയുന്ന ചിത്രമായിരിക്കും ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോ. ഉണ്ണി മുകുന്ദൻ ഫിലിംസ്, ക്യൂബ്സ് എന്റെറടയിമെന്റ്സ് എന്നീ ബാനറുകളിൽ അബ്ദുൽ ഗദ്ദാഫ്, ഷെരീഫ് മുഹമ്മദ് എന്നിവരാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഗാനങ്ങളും  വൈറലായി കഴിഞ്ഞിരുന്നു.

ഒരു സ്റ്റൈലിഷ് ആക്ഷൻ- വയലൻസ് മൂവിയായിരിക്കും മാർക്കോ എന്നു അണിയറ പ്രവർത്തകർ പറഞ്ഞു. ഇമോഷൻ രംഗങ്ങളും സംഘട്ടനങ്ങളും ചിത്രത്തിലുണ്ട്. ബോളിവൂഡിൽ നിന്നും നിരവധി പേര് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, ടർബോ, അഭിമന്യു തിലകൻ, കബീർ ദുഹാൻസിംഗ്, യുക്തി തരേജ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. കെ ജി എഫി ലൂടെ പരിചിതനായ രവി ബസ്റൂർ ആണ് സംഗീതം, ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിങ് ഷമീർ മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

ജയറാമും കാളിദാസും വീണ്ടും ഒറ്റ ഫ്രയിമിൽ; ടൈറ്റിൽ പോസ്റ്ററുമായി ‘ആശകൾ ആയിരം’

0
മലയാള സിനിമ പ്രേമികളെ കുടുംബ ചിത്രങ്ങളിലൂടെ ഹരം കൊള്ളിച്ച നടൻ ജയറാമും മകൻ കാളിദാസും വീണ്ടും സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നു. ജി പ്രജിത്ത് ആണ് സംവിധാനം ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഒരു വടക്കൻ...

‘ഐ ആം ഗെയിം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി  എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഐ ആം ഗെയിം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു മാസ് എന്റർടൈമെന്റ് മൂവിയാണ്. നഹാസ് ഹിദായത്ത് ആണ് സംവിധാനം. ചിത്രത്തിന്...

സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ മൂവി ‘കമോന്ദ്ര ഏലിയൻ’ ഒക്ടോബർ 31 നു തിയ്യേറ്ററുകളിലേക്ക്

0
നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൌഡ് ഫണ്ട് വഴി നിർമ്മിച്ച സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ മൂവി ‘കമോന്ദ്ര ഏലിയൻ’ ഒക്ടോബർ 31 നു തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ശാസ്ത്രവും ദൈവ ചിന്തയും ഇടകലർന്ന...

‘പ്രേമലു’ ഇനിമുതൽ തമിഴ് നാട്ടിലും താരമാകാൻ എത്തുന്നു; മാർച്ച് 15 ന്

0
ഡി എം കെ നേതാവും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജെന്റ് മൂവീസാണ് പ്രേമലൂ സിനിമയുടെ  തമിഴ് പതിപ്പ് വിതരണം ചെയ്യുന്നത്.

‘നാമനിർദ്ദേശം ചെയ്യപ്പെട്ട  എല്ലാ സിനിമകളും കണ്ടിരിക്കണം’ പുതിയ നിയമവുമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്

0
ഓസ്കർ വോട്ടിങ് പ്രക്രിയയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട  എല്ലാ സിനിമകളും കണ്ടിരിക്കണമെന്ന് പുതിയ നിയമവുമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. വോട്ടിങിന് മുൻപായി എല്ലാ വിഭാഗങ്ങളിൽ നിന്നും നോമിനേഷനിൽ വരുന്ന...