മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരിയിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം വിതരണം ചെയ്യുന്നത്. മലയാളത്തിലും തമിഴിലും പ്രദർശിപ്പിക്കും. . സാജി. എം ആൻറണിയുടേതാണ് കഥയും തിരക്കഥയും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൌസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കർ, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, സുർജിത്, ബൈജു, അൽതാഫ്, വിനീത് വിശ്വം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം സാം സി . എസ്സ്, ഛായാഗ്രഹണം റണദീവ്.
Also Read
മെഡിക്കൽ ത്രില്ലർ ജോണറുമായി ‘ദി ഡോണർ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
അമൽ സി ബേബി സംവിധാനം ചെയ്ത് ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്തോസും നൈസി റെജിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘ദി ഡോണർ’ ചിത്രത്തിന്റെ രണ്ടാമത്തെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
ഒമർ ലുലു ചിത്രം ‘ബാഡ് ബോയ്സ്’; റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം പ്രധാനകഥാപാത്രങ്ങൾ
അബാം മൂവീസിന്റെ ബാനറിൽ ഷീലു അബ്രഹാം നിർമ്മിച്ച് ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ബാഡ് ബോയ്സിൽ റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു
‘സുമതി വളവ്’ പൂജ ചടങ്ങുകൾ നടന്നു
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സുമതി വളവി’ന്റെ പ്ഒഓജ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം മേജർ രവിയും...
അർജുൻ അശോകൻ പ്രധാനകഥാപാത്രം; ‘അൻപോട് കണ്മണി’യുടെ ടീസർ പുറത്ത് വിട്ടു
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വെച്ചാണ് ടീസർ...
ഫഹദ് ഫാസിൽ നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രം പ്രഖ്യാപിച്ചു
ഇ- ഫോർ എന്റർടൈമെന്റിന്റെ ബാനറിൽ ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഉടൻ. ശാന്തിമായാദേവിയുടേതാണ് തിരക്കഥ.