പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യർ വന്യമൃഗങ്ങളാൽ വേട്ടയാടപ്പെടുന്ന പുതിയ കാലത്തെ അഡ്രസ്സ് ചെയ്ത് കൊണ്ട് എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ലർക്ക്’ എന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കേരള ടാക്കീസിന്റെ ബാനറിലാണ് സിനിമയുടെ ചിത്രീകരണം. വാഗമൺ, കുട്ടിക്കാനം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായി. ഒരു ക്ലീൻ എന്റർടയിമെന്റ് ചിത്രംകൂടിയാണ് ലർക്ക്. പകൽ, നഗരം, വൈരം എന്നിവയാണ് എം എ നിഷാദ് സംവിധാനം ചെയ്ത മറ്റ് സിനിമകൾ.
ചിത്രത്തിൽ സൈജു കുറുപ്പ്, ജാഫര് ഇടുക്കി, സുധീർ കരമന, മഞ്ജു പിള്ള, അജു വർഗീസ്, ടി ജി രവി, പ്രശാന്ത് അലക്സാണ്ടർ, എം എ നിഷാദ്, വിജയ് മേനോൻ, സരിത കുക്ക്, അനുമോൾ, ബിജു സോപാനം, ബിജു കാസിം, സന്ധ്യാ മനോജ്, അനന്തലക്ഷ്മി, ഷാക്കീർ വർക്കല, സോഹൻ സീനുലാൽ, റെജൂ ശിവദാസ്, രമ്യ പണിക്കർ, അഖിൽ നമ്പ്യാർ, ഭദ്ര, ഫിറോസ് അബ്ദുള്ള, സജി സോമൻ, ഷീജ വക്കപൊടി, വിനോദ് കെടാമംഗലം, ബിന്ദു പ്രദീപ്, നീത മനോജ്, സ്മിനു സിജോ, മുരളി, കുമാർ സുനിൽ, തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഛായാഗ്രഹണം റജീഷ് രാമൻ, തിരക്കഥ- സംഭാഷണം ജുബിൻ ജേക്കബ്, പശ്ചാത്തലസംഗീതം പ്രകാശ് അലക്സ്