അനൂപ് മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഈ തനി നിറം’ എന്ന ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. നടൻ മാത്രമല്ല, സംവിധായകനും ഗാനരചയിതാവും കൂടിയാണ് അനൂപ് മേനോൻ. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹനൻ ആണ് നിർമ്മാണം. സംവിധായകരായ കെ. മധു സ്വിച്ചോൺ കർമ്മവും ഭദ്രൻ ഫസ്റ്റ് ക്ലാപ്പും നല്കി. അന്വേഷണ ഉദ്യോഗസ്ഥനായ എസ് ഐ ഫെലിക്സ് ലോപ്പസ് എന്ന കഥാപാത്രമായാണ് അനൂപ് മേനോൻ എത്തുന്നത്. ഇന്ദ്രൻസ്, രമേഷ് പിഷാരടി, ദീപക് ശിവരാജൻ, അനഘ രോഹൻ, ആദർശ് ഷേണായി, ആദർശ് ഷാനവാസ്, ജി. സുരേഷ് കുമാർ, ബാലു ശ്രീധർ, ആതിര, വിജിഷ, ഗൌരി ഗോപൻ, അജിത്ത്, രമ്യ മനോജ്, നോബി, പ്രസാദ് കണ്ണൻ, എന്നിവരാണു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. തിരക്കഥ അംബിക കണ്ണൻ ഭായ് നിർവഹിക്കുന്നു. ഗാനരചന അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു, സംഗീതം ബിനോയ് രാജ് കുമാർ, എഡിറ്റിങ് അജു അജയ്.
Also Read
‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു
1960 – ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ പ്രെസ്ബെറ്റീരിയന്‍ ആശുപത്രിയില്‍ വെച്ച് മരണം സ്ഥിതീകരിച്ചു.
‘കപ്പേള’യ്ക്ക് ശേഷം ‘മുറ’; ട്രയിലർ റിലീസ്
സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി. തിരുവനന്തപുരം...
മാത്യു തോമശസ്, ദേവിക സഞ്ജയ് പ്രധാന കഥാപാത്രങ്ങൾ; ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
മാത്യു തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുറത്ത് ആരംഭിച്ചു. ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. അരുൺലാൽ രാമചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം...
മൂന്നാമത് പോസ്റ്ററുമായി ‘നേര്’; അഭിഭാഷകരുടെ കിടിലൻ ലുക്കിൽ മോഹൻലാലും പ്രിയാമണിയും
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘നേരി’ന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തിറങ്ങി. അഭിഭാഷകരുടെ കിടിലൻ ലൂക്കിലാണ് മോഹൻലാലും പ്രിയാമണിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘ഭരതനാട്യ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
അസ്സോസിയേഷൻ വിത്ത് സൈജു കുറുപ്പ് എന്റർടൈമെന്റിന്റെ ബാനറിൽ സൈജു കുറുപ്പ്, ലിനിമറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവർ നിർമ്മിച്ച് നടൻ സൈജു കുറുപ്പ് പ്രധാനകഥാപാത്രമായി എത്തുന്ന ‘ഭരതനാട്യ’ത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൃഷ്ണ...







