Thursday, May 1, 2025

ആൻറണി വർഗീസ്- സോഫിയ പോൾ ആക്ഷൻ ചിത്രം; ടൈറ്റിൽ ലോഞ്ചിങ് ഉടൻ

വീക്കെന്റ് ബ്ലോക് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ആന്റണി വർഗീസ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ടൈറ്റിൽ ലോങ്ജിങ് ഉടനെ ഉണ്ടാകുമെന്ന് നിർമ്മാതാവ് പറഞ്ഞു. 110 ദിവസത്തെ ഷൂട്ടിങ് ആയിരുന്നു. നിറയെ സംഘട്ടന രംഗങ്ങൾ കൊണ്ട് നിറഞ്ഞ ഈ സിനിമയുടെ പശ്ചാത്തലം കടൽ ആണ്. അതിൽ  ഏറ്റവും സങ്കീർണ്ണം കടലിനുള്ളിൽ വെച്ചുള്ള ചിത്രീകരണം ആയിരുന്നു. മാനുവൽ എന്ന കഥാപാത്രമായാണ് ആന്റണി എത്തുന്നത്.

ചിത്രത്തിൽ കന്നഡ അഭിനേതാവ് രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷബീർ കല്ലറയ്ക്കൽ, അഭിറാം രാധാകൃഷ്ണൻ, നന്ദു, മണികണ്ഠൻ ആചാരി, രാംകുമാർ, പ്രമോദ് വെളിയനാട്, പി എൻ സണ്ണി, ആഷ് ലി രാഹുൽ രാജഗോപാൽ, സിറാജുദ്ദീൻ നാസർ, നെബീഷ് ബൻസൺ, സുനിൽ അഞ്ചുതെങ്ങ്, അഫ്സൽ പി എച്ച്,  രാഹുൽ നായർ, ഗൌതമി നായർ, ഉഷ, ജയാഉയ കുറുപ്പ്, പുഷ്പ കുമാരി, പ്രതിഭ, കുടശ്ശനാട് കനകം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ എത്തുന്നു. സംഗീതം- പശ്ചാത്തല സംഗീതം സാം ശി എസ്സ്, തിരക്കഥ അജിത്ത് മാമ്പള്ളി, റോയ് ലിൻ റൊബർട്ട്, സതീഷ് തോന്നയ്ക്കൽ, ഛായാഗ്രഹണം ദീപക് ഡി,.

spot_img

Hot Topics

Related Articles

Also Read

പ്രേക്ഷക ശ്രദ്ധയാകർഷിച്ച് ‘ജെറി’യുടെ പുത്തൻ ടീസർ പുറത്തിറങ്ങി

0
അനീഷ് ഉദയൻ സംവിധാനം ചെയ്ത് കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സണ്ണി ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ജെറിയുടെ ടീസർ പുറത്തിറങ്ങി.

‘പ്രാവിൻ കൂട് ഷാപ്പു’മായി ശ്രീരാജ് ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെ...

 ‘ED – എക്സ്ട്രാ ഡീസന്റ്’ ഏറ്റവും പുതിയ ട്രയിലർ പുറത്ത്

0
തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. തികച്ചും നർമ്മ പ്രധാനമായ ചിത്രമായിരിക്കും...

ഫെബ്രുവരി 9 ന് റിലീസിനൊരുങ്ങി അന്വേഷിപ്പിൻ കണ്ടെത്തും; പൊലീസ് വേഷത്തിൽ ടൊവിനോ

0
തിയ്യേറ്റർ ഓഫ് ഡ്രീംസൈറ്റ് ബാനറിൽ ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9 ന് തിയ്യേറ്ററുകളിൽ എത്തും.

ട്രൈലറില്‍ നര്‍മവുമായി  ബേസില്‍ ചിത്രം ഫാമിലി

0
പ്രേക്ഷകരില്‍ ചിരി നിറയ്ക്കാന്‍ എത്തുന്ന ബേസില്‍ ചിത്രം ഫാമിലിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ നിര്‍മ്മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തത്. ബേസിലിന്‍റെ അച്ഛനായി ജഗദീഷാണ് എത്തുന്നത്