നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃപ്രയാറിൽ ആരംഭിച്ചു. ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈമെന്റ് ജോണർ മൂവിയാണ് ആഭ്യന്തര കുറ്റവാളി. പുതുമുഖ തരം തുളസിയാണ് ചിത്രത്തിൽ നായിക വേഷമിടുന്നത്. ജഗതി ശ്രീകുമാർ, അസീസ് നെടുമങ്ങാട്, സിദ്ധാർഥ് ഭരതൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, റീനി ഉദയകുമാർ, ശ്രേയ രുക്മിണി, പ്രേം കുമാർ, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രീജ ദാസ്, വിജയകുമാർ തുടങ്ങിവർ അഭിനയിക്കുന്നു. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാംസലാം ആണ് നിർമ്മാണം.
Also Read
‘കരാട്ടെ ചന്ദ്രനാ’യി ഫഹദ് ഫാസിൽ; പുതിയ സിനിമയുമായി റോയ്
ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് കരാട്ടെ ചന്ദ്രൻ എന്നാണ്. ഭാവന സ്റ്റുഡിയോസ് ആണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് എസ് ഹരീഷ്, വിനോയ് തോമസ് എന്നിവർ ചേർന്നാണ്.
‘ആർ. ഡി. എക്സ് ജോഡികൾ’ ഷെയ്നും മഹിമാ നമ്പ്യാരും ഇനി ‘ലിറ്റിൽ ഹേർട്സി’ൽ; ഷൂട്ടിംഗ് പുരോഗമിക്കുന്നു
ആർ. ഡി. എക്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയരായ ജോഡികൾ ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും ഒന്നിക്കുന്ന പുതിയ ചിത്രം ലിറ്റിൽ ഹെർട്സിന്റെ ഷൂട്ടിംഗ് കട്ടപ്പനയിലും പരിസര പ്രദേശത്തുമായി പുരോഗമിക്കുന്നു.
അനുരാഗ ഗാനങ്ങളുമായി ദേവാങ്കണത്തിലെ സംഗീത താരകം- ഓര്‍മകളിലെ ജോണ്‍സണ്‍ മാഷ്
പാശ്ചാത്യവും പൌരസ്ത്യവുമായ ജോണ്‍സണ്‍ മാഷിന്‍റെ സംഗീത സംഗമത്തിന് മലയാളസിനിമ സാക്ഷ്യം വഹിച്ചപ്പോള്‍ അതില്‍ വെസ്റ്റേര്‍ണ്‍ സംഗീതം ഏച്ചുകെട്ടി നില്‍ക്കുന്നുവെന്ന അസ്വാരസ്യം എങ്ങും കേട്ടില്ല, അതാണ് അദേഹത്തിന്‍റെ കഴിവും.
‘ഹലോ മമ്മി’ നവംബർ- 21 ന് തിയ്യേറ്ററിലേക്ക്
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മി നവംബർ- 21 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച്...
പിറന്നാൾ ദിനത്തിൽ ‘തലവൻ’ മേക്കോവർ വീഡിയോയുമായി ആസിഫ് അലി
ആസിഫലിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ മേക്കോവർ വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബിജുമേനോനും ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് തലവൻ.