Thursday, May 1, 2025

ആവേശമായി മലൈക്കോട്ടൈ വാലിബൻ; പുത്തൻ പോസ്റ്റർ പ്രേക്ഷകരിലേക്ക്

മോഹൻലാലിനെ നായകനാക്കി ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബാന്റെ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ആവേശമുണർത്തി. സംഘട്ടന രംഗമാണ് ഇത്തവണത്തെ പോസ്റ്ററിൽ ഉള്ളത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസായിരിക്കുന്നത്. രാജസ്ഥാൻ, ചെന്നൈ എന്നിവിടങ്ങളിലായി 130 ദിവസങ്ങളോളം ചിത്രീകരിച്ചാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. 2024 ജനുവർ 25- ന് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.

മറാഠി നടി സോണാലി കുൽക്കർണി, രാജീവ് പിള്ള, മണികണ്ഠൻ ആചാരി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, സുചിത്ര നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പി എസ് റഫീഖ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നു. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ക്യാമറ. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിങ് ദീപു ജോസഫ്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോണും അച്ചു ബേബി ജോണും സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോനും  ആൻഡ് മേരി ക്രിയേറ്റീവും   മാക്സ് ലാബിന്റെ അനൂപും സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെയും സരിഗമ ഇന്ത്യലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

spot_img

Hot Topics

Related Articles

Also Read

2023- ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപനം; മികച്ച ചിത്രമായി ‘ആട്ടം’, മികച്ച നടന്മാരായി ബിജു മേനോനും വിജയരാഘവനും, നടിമാർ...

0
അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ: ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫും ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്

വെന്നിക്കൊടി പാറിച്ച് ‘ആവേശം’ ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്;  രംഗണ്ണനെ നെഞ്ചിലേറ്റി പ്രേക്ഷകർ

0
ജിത്തുമാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ പ്രധാനകഥാപാത്രമായി എത്തിയ ആവേശം ഇരുപത്തിയഞ്ചാം ദിവസത്തിൽ മുന്നോട്ട്.

‘സ്വർഗ്ഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സി എന്ന ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റെജീസ്...

‘ബന്നേർഘട്ട’ യ്ക്കു ശേഷം ‘ഉയിർപ്പ്’; ത്രില്ലറുമായി വിഷ്ണു നാരായണൻ രചനയും സംവിധാനവും

0
പ്രേക്ഷക ശ്രദ്ധ നേടിയ ‘ബന്നോർഘട്ട’ യ്ക്കു ശേഷം വിഷ്ണു നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഉയിർപ്പിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഒരു സ്ലാഷർ ത്രില്ലർ ചിത്രമാണ് ഉയിർപ്പ്.

ഡിനോ ഡെന്നീസ്- മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ചിത്രീകരണം തുടരുന്നു

0
പ്രശസ്ത തിരക്കഥകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നീസ് തിരക്കഥ എഴുതി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബസൂക്കയുടെ ചിത്രീകരണം കൊച്ചിയിൽ നടക്കുന്നു.