Thursday, May 1, 2025

ആവേശം നിറച്ച് ‘ജയിലര്‍’ അതിഥി വേഷത്തില്‍ തിളങ്ങി മോഹന്‍ലാല്‍

‘ജയിലറി’ന്‍റെ ആവേശക്കടലിലാണ് തിയ്യേറ്ററുകള്‍. കേരളത്തില്‍ രാവിലെ ആറ് മണിമുതല്‍ ചിത്രത്തിന്‍റെ ആദ്യ ഷോ ആരoഭിച്ചിരുന്നു.  മുന്നൂറിലധികം തിയ്യേറ്ററുകളിലാണ് ചിത്രം ഓടിയത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജനീകാന്തിനൊപ്പം മാത്യൂസ് എന്ന അധോലോക നായകന്‍റെ അതിഥി വേഷത്തില്‍ എത്തിയ മോഹന്‍ലാലും വില്ലനായി എത്തിയ വിനായകനും മിന്നും പ്രകടനം കാഴ്ച വച്ചു.

മോഹന്‍ലാലിന്‍റെ മാസ് എന്‍ട്രിയാണ് കേരളത്തിലെ തിയ്യേറ്ററുകളെ ആവേശം കൊള്ളിക്കുന്നത്. രാജനീകാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘ജയിലര്‍’ക്കുണ്ട്.

സണ്‍ പിക്ചേഴ്സിന്‍റെ മാബാറില്‍ കലാനിധിമാരന്‍ നിര്‍മ്മിച്ച ഈ ചിത്രം കേരളത്തിലെ വിതരണവകാശം ഏറ്റെടുത്തിരിക്കുന്നത് ശ്രീഗോകുലം ഗോപാലനാണ്. ‘അണ്ണാത്തൈ’ എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന രജനികാന്ത് ചിത്രമാണ് ജയിലര്‍. രമ്യ രാമകൃഷ്ണന്‍, മിര്‍ണ മേനോന്‍, thamanna ഭാട്ടിയ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. അനിരുദ്ധ് സംഗീതവും വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വഹിച്ചു.

110 കോടി രൂപ ഇദ്ദേഹം പ്രതിഫലം വാങ്ങിയെന്നാണ് അഭ്യൂഹം. ശിവ് രാജ് കുമാര്‍, ജാക്കി ഷിറോഫ്, വിനായകന്‍, സുനില്‍ തുടങ്ങിയ താരനിരകളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചെന്നൈ, ബാംഗളൂര്‍, ഹൈദരബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്വകാര്യ കമ്പനികള്‍ക്ക് അവധി പ്രഖ്യാപിച്ചു.

spot_img

Hot Topics

Related Articles

Also Read

പുതിയ സിനിമയുമായി സിന്റോ ഡേവിഡ്; ‘സംഭവസ്ഥലത്ത് നിന്നും’

0
നവാഗതനായ സിന്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സംഭവസ്ഥലത്ത് നിന്നും’ ഉടൻ. സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂര് എന്നിവരുടേതാണ് തിരക്കഥ. തൃശ്ശൂര്, എറണാകുളം, കാനഡ എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകരണം.

കഥ, തിരക്കഥ വിഷ്ണു രതികുമാർ- ഫസ്റ്റ് ലുക്ക്‌ പോസ്റ്ററുമായി ‘ഉടൻ അടി മാംഗല്യം’

0
കോമഡി എന്റർടൈമെന്റ് ചിത്രം 'ഉടൻ അടി മാംഗല്യ'ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു.

നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി മധുര മനോഹര മോഹം

0
പ്രതിസന്ധികള്‍ക്കും ജീവിതത്തിനിടയിലെ ഓട്ടപ്പാച്ചിലിനിടയിലും കുടുകുടാ ചിരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മധുര മനോഹര മോഹം എന്ന സിനിമ.

സസ്പെൻസുമായി താൾ ; ടീസർ പുറത്ത്

0
ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ അമേരിക്കൻ മലയാളികളായ ക്രിസ് തോപ്പിൽ, നിശീൽ കമ്പാട്ടി, മോണിക്ക   കമ്പാട്ടി, തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 8- ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.

‘മഹാറാണി’യിൽ നർമ്മവുമായി ഷൈനും റോഷനും; ട്രയിലർ പുറത്ത്

0
ജി മാർത്താണ്ഡന്റെ കോമഡി എന്റർടൈമെന്റ്  ചിത്രമായ മഹാറാണിയുടെ ട്രയിലർ റിലീസായി. ഇതിന് മുൻപ് പുറത്തിറങ്ങിയ ടീസറുകളും ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.