Saturday, March 7, 2026

‘ആവേശം’ ഇനി ആവേശത്തോടെ കാണാം ഒടിടി- യിൽ

ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം മെയ് 9- ന് ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തുന്നു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത  ഈ പുതിയ ചിത്രം ഈദ്- വിഷു സ്പെഷ്യലായി ഏപ്രിൽ 11 ന്  വ്യാഴായ്ചയാണ്  തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിൽ മൻസൂർ അലിഖാനും മറ്റൊരു പ്രധാന കഥാപത്രമായി അഭിനയിച്ചിട്ടുണ്ട്. ആശിഷ് വിദ്യാർഥി, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, മിഥുൻ ജെ എസ്, പൂജ മോഹൻ രാജ്, നീരജ് രാജേന്ദ്രൻ, സജിൻ ഗോപു, തങ്കം മോഹൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായിഅഭിനയിച്ചു.

അൻവർ റഷീദ് എന്റർടൈമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ അൻവർ റഷീദ്, നശ്രിയ എന്നിവരാണ് ആവേശത്തിന്റെ നിർമാണം. ഛായാഗ്രഹണം സമീർ താഹിർ, വരികൾ വിനായക് ശശികുമാർ, സംഗീതം സുഷിൻ ശ്യാം, എഡിറ്റിങ് വിവേക് ഹർഷൻ. ഇതിനകം 150 കോടിയലേറെ ആഗോള കളക്ഷൻ നേടിയിരിക്കുകയാണ് ആവേശം.

spot_img

Hot Topics

Related Articles

Also Read

പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

0
പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു.

പ്രീപ്രൊഡക്ഷന്‍ ആരംഭിച്ച് ആക്ഷന്‍ ഹീറോ ബിജു 2

0
മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ  ബിജുവിന്‍റെ  രണ്ടാം ഭാഗം വരുന്നു. ആദ്യ ചിത്രത്തിന്‍റെ കൂട്ടുകെട്ടാണ് രണ്ടാംഭാഗത്തും ഉള്ളത്.

പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ഡിസംബർ 25 നു തിയ്യേറ്ററുകളിലേക്ക്

0
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭ ഡിസംബർ 25-നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മോഹൻലാലിന്റെ 65- മത് പിറന്നാൾ ആഘോഷത്തോടനുബന്ധിചച്ച്  പോസ്റ്റർ ഇതിന് മുൻപ്...

പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയ ആ ‘നദികളില്‍ സുന്ദരി യമുന’ ആര്?

0
ഗ്രാമീണ ജീവിതത്തിന്‍റെ അവശേഷിച്ച നന്മയുടെയും നിഷ്കളങ്കതയുടെയും സ്നേഹവും സൌഹൃദവും കൃത്യമായി ഒപ്പിയെടുത്ത ചിത്രം കൂടിയാണ് നദികളില്‍ സുന്ദരി യമുന. ചിരിക്കാന്‍ ഏറെയുള്ള നര്‍മ മുഹൂര്‍ത്തങ്ങള്‍ വിളക്കി ചേര്‍ത്തിട്ടുണ്ട് ഓരോ സീനിലും.

ജയറാമും കാളിദാസും വീണ്ടും ഒറ്റ ഫ്രയിമിൽ; ടൈറ്റിൽ പോസ്റ്ററുമായി ‘ആശകൾ ആയിരം’

0
മലയാള സിനിമ പ്രേമികളെ കുടുംബ ചിത്രങ്ങളിലൂടെ ഹരം കൊള്ളിച്ച നടൻ ജയറാമും മകൻ കാളിദാസും വീണ്ടും സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നു. ജി പ്രജിത്ത് ആണ് സംവിധാനം ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഒരു വടക്കൻ...