Saturday, March 7, 2026

ആദ്യ മലയാള സിനിമയുമായി ബംഗാളി സംവിധായകൻ അഭിജിത്ത് ആദിത്യ; ‘ആദ്രിക’യിൽ ഇതരഭാഷകളിൽ നിന്നും താരങ്ങൾ

പ്രശസ്ത ഫോട്ടോഗ്രാഫറും  സംവിധായകനും നിർമ്മാതാവുമായ അഭിജിത്ത് ആദിത്യ മലയാളത്തിൽ ആദ്യമായി സിനിമ ചെയ്യാനൊരുങ്ങുന്നു. ‘ആദ്രിക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇതരഭാഷകളിൽ നിന്നുള്ള താരങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദി റൈസ്, ഹേമമാലിനി, ഗുരുദക്ഷിണ, നീഹാരിക റൈസാദ, ജിവാൻസ, അജുമൽന ആസാദ്, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.  ചിത്രത്തിൽ ആദ്രിക എന്ന കഥാപാത്രമായി എത്തുന്നത് ബോളിവുഡ് താരം നീഹാരിക റൈസാദയാണ്. സൂര്യവൻഷി, വാറിയർ സവിത്രി, ഐ ബി 71, ടോട്ടൽ ധമാൻ തുടങ്ങിയ ചിത്രങ്ങളിൽ നീഹാരിക ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ചിത്രത്തിൽ ‘പിയ ബസന്ദി’ എന്ന ആൽബത്തിലൂടെ ശ്രദ്ധേയനായ ഐറിഷ് താരം ഡോണോവൻ വോഡ്ഹൌസ് ആണ് വില്ലനായി എത്തുന്നത്. ഛായാഗ്രഹകനും നിർമ്മാതാവുമാണ്  ഡോണോവൻ വോഡ്ഹൌസ്. സംവിധായകനായ അഭിജിത്ത് ആദിത്യയുടേതാണ് ആദ്രികയുടെ കഥയും തിരക്കഥയും.  ഒരു സർവൈവൽ ചിത്രം കൂടിയാണ് ആദ്രിക. കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ദി ഗാരേജ് ഹൌസ് പ്രൊഡക്ഷൻ, യു കെ യോടൊപ്പം മാർഗരറ്റ് എസ് എ എന്നിവർ ചേർന്നാണ് ആദ്രിക നിർമ്മിക്കുന്നത്. ഛായാഗ്രഹണം ജയകുമാർ തങ്കവേൽ, എഡിറ്റിങ് മെഹറലി പൊയ് ലുങ്ങൽ ഇസ്മയിൽ.  

spot_img

Hot Topics

Related Articles

Also Read

ദുബായ് ഇന്റർനാഷണൽ ഫിലിം അവർഡുമായി ‘കാക്കിപ്പട’

0
ദുബായ് ഇന്റർനാഷണൽ ഫിലിം അവാർഡ് നേടി കാക്കിപ്പട. ഷെബി ചൌഘട്ട് സംവിധാനം ചെയ്ത ചിത്രത്തിനാണ് അവാർഡ്. ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രമാണ് കാക്കിപ്പട.

ആനന്ദ് ശ്രീബാല’ നവംബർ 15- ന് തിയ്യേറ്ററിലേക്ക്

0
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബാല എന്ന സിനിമ നവംബർ...

ഷെയ്ൻ നിഗം നായകവേഷത്തിൽ എത്തുന്ന ചിത്രം ‘ഹാൽ’ ചിത്രീകരണം പൂർത്തിയായി

0
സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വീര സംവിധാനം ചെയ്യുന്ന ചിത്രം ‘ഹാൽ’ ചിത്രീകരണം പൂർത്തിയായി. ഷെയ്ൻ നിഗം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഓർഡിനറി, തോപ്പിൽ ജോപ്പൻ, മധുര നാരങ്ങ, ശിക്കാരി ശംഭു എന്നീ...
pic: courtesy

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് പിന്തുണയുമായി കൊച്ചിയിൽ സ്മൃതിസന്ധ്യയൊരുങ്ങുന്നു

0
സംഗീത സംഗീതസംവിധായകരായ ജോൺസൺ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെയും ഗാനങ്ങളാണ് സ്മൃതിസന്ധ്യയിൽ അവതരിപ്പിക്കുക.

‘തലവന്’ ശേഷം ആസിഫലി നായകനായി എത്തുന്നു; സംവിധാനം ഫർഹാൻ

0
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ്അലിയും പ്രധാനകഥാപത്രങ്ങളായി എത്തിയ ഏറ്റവും പുതിയചിത്രം ‘തലവൻ’ ശേഷം അസോഫലി നായകനായി  പുതിയ ചിത്രം വരുന്നു. ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫർഹാൻ ആണ് സംവിധാനം.