Thursday, May 1, 2025

ആദ്യ ഗാനം പുറത്ത് വിട്ട് ‘ഡാൻസ് പാർട്ടി’; ഷൈൻ ടോമും പ്രയാഗയും തകർപ്പൻ പ്രകടനം

ഷൈൻ ടോം ചാക്കോയെ നായകനാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന  ചിത്രം ഡാൻസ് പാർട്ടിയുടെ ആദ്യ ഗാനം പുറത്ത്. ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലെ ഈ ഗാനം ഓഡിയോ ലോഞ്ച് മമ്മൂട്ടിയാണ് നിർവഹിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ, പ്രയാഗ മാർട്ടിൻ, സാജു നവോദയ, തുടങ്ങിയവർ കൊച്ചിയിൽ നടന്ന ഓഡിയോ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തു. രാഹുൽ രാജ് സംഗീതം നിർവഹിച്ച ‘ദമാ ദമാ’ എന്ന ഗാനമാണ് റിലീസായത്.

കൂടാതെ ബിജിപാൽ, v3കെ എന്നിവരും സംഗീതം പകർന്ന ഗാനങ്ങളും  ചിത്രത്തിൽ ഉണ്ട്. സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, അജയ് വാസുദേവ്, ഷാഫി, തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. സന്തോഷ് വർമ്മ, മല്ലു രാപ്പർ, ഫെജോ, നിഖിൽ എസ് മറ്റത്തിൽ, തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയത്. ലെന, ഫുക്രു, അഭിലാഷ് പട്ടാളം, നാരായണൻ കുട്ടി, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, അമര എസ് പല്ലവി, ജാനകി ദേവി, ജിനി, സുശീൽ, അഡ്വ: വിജയകുമാർ, തുടങ്ങിയവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ബിനു കുര്യൻ, എഡിറ്റിങ് വി സാജൻ,

spot_img

Hot Topics

Related Articles

Also Read

പി. സുശീലയ്ക്ക് തമിഴ് നാട് സർക്കാറിന്റെ കലൈഞ്ജർ സ്മാരക പുരസ്കാരം

0
കലാസാഹിത്യ മേഖലകയിലെ സമഗ്രസംഭവനയ്ക്ക് തമിഴ്നാട് നൽകിവരുന്ന കലൈഞ്ജർ സ്മാരക പുരസ്കാരത്തിന് ഗായിക പി. സുശീല അർഹയായി. കവിയായ എം മേത്തയാണ് ഈ അവാർഡ് ലഭിച്ച മറ്റൊരു വ്യക്തി. തിങ്കളാഴ്ച മുഖ്യമന്ത്രി സ്റ്റാലിൻ പരസ്കാരം...

‘നേരു’മായി മോഹൻലാലും ജിത്തു ജോസഫും; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

0
ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം നേരിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന നേര് ഡിസംബർ 21 – ന് ക്രിസ്തുമസ് അവധിക്കാലത്ത് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘പ്രേമലു’ ഇനിമുതൽ തമിഴ് നാട്ടിലും താരമാകാൻ എത്തുന്നു; മാർച്ച് 15 ന്

0
ഡി എം കെ നേതാവും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജെന്റ് മൂവീസാണ് പ്രേമലൂ സിനിമയുടെ  തമിഴ് പതിപ്പ് വിതരണം ചെയ്യുന്നത്.

‘പൊറാട്ട് നാടകം’ ചിത്രത്തിന്റെ ടീസർ പുറത്ത്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ഒരു ആക്ഷേപഹാസ്യ ചിത്രമായിരിക്കും പൊറാട്ട് നാടകം. സൈജു കുറുപ്പാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി എത്തുന്നത്. ഓഗസ്ത്...

ചാവേർ കാണാം ഇനി മുതൽ ഒ ടി ടി യിൽ

0
കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും  പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്‍റെ സംപ്രേക്ഷണം.