Thursday, May 1, 2025

ആഘോഷമായി ആൻറണി തിയ്യേറ്ററുകളിൽ; ഏറ്റെടുത്ത് പ്രേക്ഷകർ

ഡിസംബർ ഒന്നിന് തിയ്യേറ്ററിലേക്കിറങ്ങിയ ‘ആൻറണി’യെ ആവേശപൂർവ്വം സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ജോഷി- ജോജു ജോർജ്ജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ തിയ്യേറ്ററുകളിൽ ഷോ കൂട്ടാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ബോക്സോഫീസിൽ ഹിറ്റ് ചാർട്ട് നേടിക്കൊണ്ടിരിക്കുന്ന ആൻറണി 2023- ലെ മികച്ച സിനിമയെന്ന് പ്രേക്ഷകർ തന്നെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. കിടിലൻ ഫാമിലി ആക്ഷൻ മൂവിയാണ് ആൻറണി.

2019- ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചുമറിയം ജോസി’ലെ അതേ താരങ്ങൾ തന്നെയാണ് ആൻറണിയിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. കൂടാതെ കല്യാണി പ്രിയദർശൻ, ആശ ശരത്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്നുണ്ട്. ആൻറണിയായി ജോജു ജോർജ്ജ് എത്തുന്നു. ജോജുവിന്‍റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിരിക്കുകയാണ് ആന്‍റണി. പൊറിഞ്ചുവില്‍ അഭിനയിച്ച ചെമ്പന്‍ വിനോദ്, നൈല ഉഷ, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം ആശ ശരത്തും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്‍റെ രചന രാജേഷ് വര്‍മ്മയും ഛായാഗ്രഹണം രണ ദിവേയും എഡിറ്റിങ് ശ്യാം ശശിധരനും സംഗീത സംവിധാനം ജേക്സ് ബിജോയിയും പ്രൊഡക്ഷന്‍ കൊണ്ട്രോളര്‍ ദീപക് പരമേശ്വരനുമാണ്. ഐന്‍സ്റ്റീന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറിൽ കോമഡിയുമായി ഡാൻസ് പാർട്ടി

0
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാലിന്റെതാണ് രചനയും സംവിധാനവും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

പുതിയ സിനിമയുമായി എത്തുന്നു വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും

0
യിവാനി എന്റർടൈമെന്റിന്റെ ബാനറിൽ ആരതി കൃഷ്ണ നിർമ്മിച്ച് ശ്രീജിത്ത് രഞ്ജിത് ആർ. എൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് അഞ്ചിന് ചൊവ്വാഴ്ച ഹൈറേഞ്ചിലെ മലയോര പ്രദേശമായ രാജക്കാടിലെ കള്ളിമാലി ഭദ്രകാളി ക്ഷേത്രത്തിൽ വെച്ച് നടന്നു.

മാധവ് സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’; ട്രയിലർ പുറത്ത്

0
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയും ദുൽഖർ സൽമാനും അവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ടീസർ പുറത്ത് വിട്ടു.

സെക്കന്റ് ലുക്ക് പോസ്റ്ററുമായി മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’

0
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ടർബോ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ.

മലയാളത്തിലെ നാഗവല്ലിയായി ‘ചന്ദ്രമുഖി 2‘ ല്‍ കങ്കണ- ട്രെയിലര്‍ പുറത്ത്

0
മലയാള സിനിമ കയ്യൊപ്പ് ചാര്‍ത്തിയ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്‍റെ തമിഴ് പതിപ്പ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2 വില്‍ നാഗവല്ലിയായി കങ്കണ റണൌട്ട് എത്തുന്നു