Saturday, March 7, 2026

‘അഭിലാഷ’ത്തില്‍ പ്രധാന വേഷത്തില്‍ സൈജുകുറുപ്പും തന്‍വിയും; കോഴിക്കോട് മുക്കത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു

മലബാറിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രം അഭിലാഷത്തിന്‍റെ ഷൂട്ടിങ്ങ് കോഴിക്കോട് മുക്കത്ത് പുരോഗമിക്കുന്നു. സെക്കന്‍റ് ഷോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആന്‍ സരിഗ ആന്‍റണിയും ശങ്കര്‍ ദാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഉമ കെ പി, ബിനു പപ്പു, അഡ്വ” ജയപ്രകാശ് കുളുര്‍, നാസര്‍ കര്‍ത്തേനി, നവാസ് വള്ളിക്കുന്ന്, ശീതള്‍ സഖറിയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജിനിത് കാച്ചപ്പിള്ളിയുടെതാണ് തിരക്കഥ.

മുക്കത്തിനടുത്തുള്ള അരീക്കുളങ്ങര ഗ്രാമത്തിലെ പഴ തറവാട്ടിലാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്‍റെ പൂജ കര്‍മ്മങ്ങളില്‍ നിര്‍മ്മാതാക്കള്‍ ഭദ്രദീപം തെളിയിച്ചു. സംവിധായകന്‍ അരുണ്‍ഗോപി സ്വിച്ചോണ്‍ കര്‍മ്മവും അശോകന്‍ നെല്‍സണ്‍, ബിനോയ് പോള്‍ എന്നിവര്‍ ആദ്യ ക്ലാപ്പും നല്കി. വരികള്‍: ഷറഫു, സുഹൈല്‍ കോയ, സംഗീതം ശ്രീഹരി കെ നായര്‍, ഛായാഗ്രഹണം സജാദ് കാക്കു. മലബാറിലെ മധ്യവര്‍ഗത്തില്‍ പെട്ട രണ്ട് കുടുംബങ്ങളുടെയും അതിനിടയിലെ പ്രണയവും അഭിലാഷ് എന്ന ചെറുപ്പക്കാരന്‍റേയും ജീവിതകഥയാണ് ‘അഭിലാഷം’ എന്ന ചിത്രത്തില്‍.

spot_img

Hot Topics

Related Articles

Also Read

വേറിട്ട ആശയവുമായി ‘അടിനാശം വെള്ളപ്പൊക്കം’ ടീസർ പുറത്തിറങ്ങി

0
സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെപി  നിർമ്മിച്ച് എ ജെ വർഗീസ് സംവിധാനം ചെയ്ത ചിത്രം ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമായി. മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ സംസാരിക്കുന്ന ചിത്രമാണിത്. ഷൈൻ...

വയനാട്ടിൽ ചിത്രീകരണം തുടർന്ന് ‘നരിവേട്ട’

0
വയനാട്ടിൽ ചിത്രീകരണം തുടർന്ന് ‘നരിവേട്ട’ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ടയുടെ ചിത്രീകരണം വയനാട്ടിൽ തുടരുന്നു. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി...

കിടിലൻ ലുക്കിൽ സുരാജ്; ‘ED – എക്സ്ട്രാ ഡീസന്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
തികച്ചും നർമ്മ പ്രധാനമായ ചിത്രമായിരിക്കും ‘ED – എക്സ്ട്രാ ഡീസന്റ്’. പുതുമുഖമായ ദിൽനയാണ് നായിക. ഏറ്റവും പുതിയ ലൂക്കിലാണ് പോസ്റ്ററിൽ സുരാജിന്റേത്.

കിരൺ നാരായണനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുന്നു

0
താരകാര പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് കിരണൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

‘AD19’ കുണ്ടില്‍ അഹമ്മദ് കുട്ടിയുടെ ജീവിചരിത്ര സിനിമ ശ്രദ്ധേയമാകുന്നു

0
ഏറനാട്ടിലെ ജന്‍മിത്തത്തിനും ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കുമെതിരെ 1921- ല്‍ ധീരമായി പോരാടി 14 വര്‍ഷത്തോളം സെല്ലുലാര്‍ ജയില്‍ശിക്ഷയനുഭവിച്ച  സ്വാതന്ത്ര്യസമര സേനാനി യിലൊരാളായ കുണ്ടില്‍ അഹമ്മദ് കുട്ടിയുടെ ജീവചരിത്രമാണ് ‘AD19’എന്ന ചിത്രത്തില്‍.