സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി ചൌധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിച്ച് ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണി മാർച്ച് ഏഴിന് തിയ്യേറിൽ എത്തും.
0 കോടി ബജറ്റിൽ ഒരുങ്ങുന്ന ടർബോ ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമാണ്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ.
സംവിധായകനായ വിനീത് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി ഇർഫാൻ കമാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സസ്പെക്ട് ലിസ്റ്റ് എന്ന ചിത്രം ഫെബ്രുവരി 19 ന് ഐസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ആവുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം’ ഫെബ്രുവരി 23- ന് തിയ്യേറ്ററുകളിൽ എത്തും.
ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം മനസാ വാചാ മാർച്ച് ആദ്യവാരത്തിൽ തിയ്യേറ്ററിലേക്ക് എത്തും.