പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനും നിർമ്മാതാവുമായ അഭിജിത്ത് ആദിത്യ മലയാളത്തിൽ ആദ്യമായി സിനിമ ചെയ്യാനൊരുങ്ങുന്നു. ‘ആദ്രിക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇതരഭാഷകളിൽ നിന്നുള്ള താരങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മിന്നൽ മുരളി, ആർ ദി എക്സ് എന്നീ സിനിമകളുടെ സഹനിർമ്മാണത്തിന് ശേഷം അൻജന ഫിലിപ്പും സിനിമ- പരസ്യ സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി എ ശ്രീകുമാറും ചേർന്ന് സിനിമാ നിർമ്മാണത്തിന് ഒരുങ്ങുന്നു. സംരഭമായ ‘ദൃശ്യ മുദ്ര’ മോഹൻലാൽ പ്രകാശനം ചെയ്തു.
സിദ്ധാർഥ് ഭരതൻ, വിജയരാഘവൻ, സജിൻ ചെറുകയിൽ, വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുവിന്റേതാണ്.
ആൻ സരിഗ സംവിധാനം ചെയ്യുന്ന ‘സമൻസ്’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആദ്യ ചിത്രമായിരുന്ന ‘അഭിലാഷ’ത്തിന്റെ ലൊക്കേഷനിൽ വെച്ച് നടന്നു. നവംബർ 17- വെള്ളിയാഴ്ച കോഴിക്കോട് മുക്കത്ത് വെച്ചായിരുന്നു ചടങ്ങ് നടന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.