സൌദി വെള്ളക്കയ്ക്ക, ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘l360’ എന്ന ചിത്രത്തിൽ നായകനായി മോഹൻലാൽ എത്തുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കത്തനാരി’ൽ ഇനി പ്രധാന കഥാപാത്രമായി പ്രഭുദേവയും എത്തും. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് കത്തനാര്.
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര്‍ ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണം ആരംഭിച്ചു.
സീ ഫോർ സിനിമാസിന്റെ ബാനറിൽ ശ്രീകാന്ത് എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഊടും പാവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ബാലരാമപുരം എന്ന കൈത്തറി നെയ്ത്ത് കേന്ദ്രത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ആടുജീവിതം മൂവിയുടെ മ്യൂസിക്കൽ ലോഞ്ചിങ് ഞായറാഴ്ച കൊച്ചിയിലെ അഡ് ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു. എ ആർ റഹ്മാന്റെ സംഗീതത്താൽ സാന്ദ്രമായിരുന്നു ചടങ്ങ്.