Monday, May 12, 2025

Tag: poster

spot_img

‘നേരു’മായി മോഹൻലാലും ജിത്തു ജോസഫും; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം നേരിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന നേര് ഡിസംബർ 21 – ന് ക്രിസ്തുമസ് അവധിക്കാലത്ത് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ഐ വി എഫ് സ്പെഷ്യലിസ്റ്റായി ഉണ്ണി മുകുന്ദൻ; ഒഫീഷ്യൽ പോസ്റ്ററുമായി ‘ഗെറ്റ് സെറ്റ് ബേബി’

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.

‘ബന്നേർഘട്ട’ യ്ക്കു ശേഷം ‘ഉയിർപ്പ്’; ത്രില്ലറുമായി വിഷ്ണു നാരായണൻ രചനയും സംവിധാനവും

പ്രേക്ഷക ശ്രദ്ധ നേടിയ ‘ബന്നോർഘട്ട’ യ്ക്കു ശേഷം വിഷ്ണു നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഉയിർപ്പിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഒരു സ്ലാഷർ ത്രില്ലർ ചിത്രമാണ് ഉയിർപ്പ്.

‘ഗു’ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററിൽ വേറിട്ട ലുക്കുമായി ദേവനന്ദ

മനു രാധാകൃഷ്ണൻ ആദ്യ സ്വതന്ത്ര്യ സംവിധായകനായി എത്തുന്ന ചിത്രം ‘ഗു’ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മലബാറിലെ പുരാവൃത്തമായ തെയ്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

‘കുണ്ഡല പുരാണ’വുമായി ഒരു കാസര്‍കോടന്‍ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഇന്ദ്രന്‍സ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിന്‍റെ പേര് കുണ്ഡല പുരാണം എന്നാണ്. മേനോക്കില്‍സ് ഫിലിംസിന്‍റെ ബാനറില്‍ അനില്‍ ടി വി നിര്‍മ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് കാസര്‍ഗോഡ്, നീലേശ്വരം ഭാഗങ്ങളിലായി നടന്നു.

ജോഷി ജോണിന്‍റെ ‘കുരുവിപ്പാപ്പ’യുടെ  പോസ്റ്റര്‍ റിലീസായി

ജോഷി ജോണ്‍ സംവിധാനം ചെയ്ത് ലാല്‍ജോസ്, വിനീത്, മുക്ത തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുരുവിപ്പാപ്പയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു.