വിന്റേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘സൂപ്പർ സിന്ദഗി’യുടെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രജിത്ത് രാജ് ഇ കെ ആറും വിന്റെഷും ചേർന്ന് തിരക്കഥ എഴുതുന്നു.
മോഹൻലാലിനെ നായകനാക്കി ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബാന്റെ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ആവേശമുണർത്തി. സംഘട്ടന രംഗമാണ് ഇത്തവണത്തെ പോസ്റ്ററിൽ ഉള്ളത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസായിരിക്കുന്നത്.
റൂബൽ ഖാലി എന്ന ഏറ്റവും വലുപ്പമേറിയതും അപകടകരവുമായ മരുഭൂമിയെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിലേക്ക്. അനീഷ് അൻവർ ആണ് ചിത്രത്തിന്റെ സംവിധാനം.
ഗിരീഷ് എ ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുന്ന റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം ‘പ്രേമലു’ വിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. നിവിൻ പോളി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.