സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ അനൌൺസ്മെന്റ് പോസ്റ്റർ റിലീസായി. മെയ് പതിനേഴിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഉണ്ണി ലാലുവും സിദ്ധാർഥ് ഭരതനും പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പുരോഗമിക്കുന്നു
സണ്ണി വെയ്നും അലൻസിയറും പ്രധാനകഥാപാത്രമായി മജു സംവിധാനം ചെയ്ത ചെയ്ത ഹിറ്റ് സിനിമ ‘അപ്പന്’ ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന പെരുമാനിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മജു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും.
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് സംവിധാനം ചെയ്യുന്നത്.
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...