സൈജു കുറുപ്പിനെ പ്രധാനകഥാപാത്രമാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. ദേശീയ- സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് രാഹുൽ റിജി നായർ. ഇരുവരുടെയും മേക്കിങ് വീഡിയോ ഇപ്പോൾ പുരത്തിറങ്ങിയിരിക്കുകയാണ്. ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിന് ശേഷം ആണ് രാഹുൽ സിനിമയുമായി എത്തുന്നത്. ഫസ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുലിന്റെത്...
റാഫി മതിര കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇഫയര് ഇന്റർനാഷണലിന്റെ ബാനറിൽ റാഫി മതിര തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ജോണി ആൻറണി, ജയൻ ചേർത്തല, ബിനു പപ്പു എന്നിവര് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 1996- 98...
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം വിലായത്ത് ബുദ്ധയുടെ ചിത്രീകരണം അവസാന ഘട്ടത്തോട് അടുക്കുന്നു. ഇടുക്കി ചെറുതോണിയിലും മറയൂരും വെച്ച് ഞായറാഴ്ച അൻപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം ആരംഭിച്ചു. ഉർവശി തിയ്യേറ്ററിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് നിർമ്മാണം. ചിത്രത്തിൽ പൃഥ്വിരാജും ഷമ്മി തിലകനും പ്രധാനവേഷത്തിൽ എത്തുന്നു. അനുമോഹൻ, രാജശ്രീ നായർ, എന്നിവരും...
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെ ട്രെയിലർ നാളെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിൽ നായകനായി എത്തുന്ന മമ്മൂട്ടി അറിയിച്ചു. നാളെ വൈകീട്ട് (ബുധനാഴ്ച) വൈകീട്ട് ഏഴിന് ആണ് റിലീസ്. ഡോക്ടര് നീരജ് രാജൻ, ഡോക്ടർ സൂരജ് രാജൻ എന്നിവരാണ് ചിത്രത്തിന്റെ രചന....
പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിതെന്നാണ് സിനിമയുടെ പ്രത്യേകത. സിനിമയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മോഹൻലാൽ മമ്മൂട്ടി, കുഞ്ചാക്കോ, ഫഹദ് എന്നിവർ അതിഥി വേഷത്തിലല്ല, മറിച്ച് മുഴുനീള കഥാപാത്രങ്ങളായി ആണ് എത്തുന്നതെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. “ഇത്...
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സുമതി വളവി’ന്റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് ആണ് ചിത്രീകരണം ആരംഭിച്ചത്. ഇതിന് മുന്നോടിയായി പ്രസേനൻ എം എൽ എയും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും ഭദ്രദീപം കൊളുത്തി. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പംതിങ്ക്സ് സ്റ്റുഡിയോസും ആദ്യമായി സിനിമ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവട്...
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രം പൊങ്കാലയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. യാമി സോനയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നത്. ഒരു ആക്ഷൻ ചിത്രം കൂടിയാണ് പൊങ്കാല. എ. ബി ബിനിലിന്റെതാണ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണു പൊങ്കാല. 2000- ത്തിൽ വൈപ്പിൻ മുനമ്പം ദേശത്ത്...
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...