Saturday, May 3, 2025

New Movies

ബിജു മേനോൻ- മേതിൽ ദേവിക ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ തിയ്യേറ്ററിൽ

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ തിയ്യേറ്ററുകളിൽ ഇന്ന്  പ്രദർശനത്തിന് എത്തി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആലപ്പുഴ, കുമളി, തിരുവനന്തപുരം ഭാഗങ്ങളിലായിരുന്നു ചിത്രീകരണം. മേതിൽ ദേവിക ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ്...

സുരാജും വിനായകനും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ ഒക്ടോബർ നാലിന് തിയ്യേറ്ററിൽ

സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്ക് ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കെ എസ് ഇ ബി എഞ്ചിനീയറായ മാധവനും അരിമിൽ ഉടമ ശങ്കുണ്ണിയുമായാണ് ഇരുവരും എത്തുന്നത്. ജെല്ലിക്കെട്ട്, നൻപകൽ നേരത്ത് മയക്കം, ചുരുളി എന്നീ ചിത്രങ്ങൾക്ക് ശേഷം നോവലിസ്സ് എസ് ഹരീഷ് എഴുതി പ്രേംശങ്കർ ആണ് സംവിധാനം ചെയ്യുന്നത്....

ഓണത്തിന് റിലീസിനൊരുങ്ങി ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൌഘട്ട് സംവിധാനം ചെയ്യുന്ന ചിത്രം ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ ഓണത്തിന് റിലീസിന് ഒരുങ്ങുന്നു. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. തിരക്കഥയും സംഭാഷണവും ബാലഗോപാൽ നിർവഹിക്കുന്നു. സംവിധായകൻ ഷാജി കൈലാസിന്റെ മകൻ റുഷിൻ ഷാജി കൈലാസ് ആണ് നായകനായി എത്തുന്നത്. അബൂസലീം...

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദം പകർന്നു മോഹൻലാലും

നവാഗതനായ ജിതിൻ ലാൽ ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദ സാന്നിദ്ധ്യമായി മോഹൻലാലും എത്തുന്നു. ടൊവിനോ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.സെപ്തംബർ 12- ന് ചിത്രം റിലീസ് ചെയ്യാനിരിക്കവേ ആണ് ടൊവിനോ പുതിയ സർപ്രൈസ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ട്രിപ്പിൾ റോളിൽ ടൊവിനോ...

സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ  ചിത്രം  ‘പുഷ്പക വിമാനം’ ഒക്ടോബർ നാലിന്

റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാനം ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സിജു വിൽസൺ, നമൃത, ധീരജ് ഡെന്നി, ബാലു വർഗീസ് എന്നിവർ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്നു. പ്രണയം, സൌഹൃദം, അതിജീവനം...

‘അറക്കൽ മാധവനുണ്ണി’ വീണ്ടും തിയ്യേറ്ററിൽ- റീ റിലീസിന് ഒരുങ്ങി ‘വല്യേട്ടൻ’

ഷാജി കൈലാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ‘വല്യേട്ടൻ’ മൂവി റീ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ച അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം വമ്പിച്ച ജനപ്രിയത നേടിയിരുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര , അനിൽ അമ്പലക്കര എന്നിവർ നിർമ്മിച്ച ഈ ചിത്രം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം മാറ്റിനി നൌ...

ആസിഫ് അലി നായകൻ- ‘കിഷ്കിന്ധകാണ്ഡം’ ടീസർ റിലീസ് ഓണത്തിന് ചിത്രം തിയ്യേറ്ററുകളിലേക്ക്

ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കിഷ്കിന്ധ കാണ്ഡം ഓണത്തിന് റിലീസ് ആവും. കൂടാതെ ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറും പുറത്തിറങ്ങി. കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിഷ്കിന്ധകാണ്ഡം. ഗുഡ്വിൽ എന്റർ ടൈമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രത്തിന്റെ...
- Advertisement -spot_img

Latest News

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയി’മിൽ മിഷ്കിനും പ്രധാനവേഷത്തിൽ

ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി  നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം . ‘ഐ ആം ഗെയി’മിൽ തമിഴ് നടനും സംവിധായകനുമായ മിഷ്കിനും പ്രധാനവേഷത്തിൽ എത്തുന്നു. അദ്ദേഹം...
- Advertisement -spot_img