മലയാളികള്‍ക്ക് കഴിവുറ്റ അഭിനേത്രിയായ മംഗ ഭാനു എന്ന ആന്ധ്രാക്കാരിയായ ഭാനുപ്രിയയെ ഓര്‍ക്കുവാന്‍ അവര്‍ അഭിനയിച്ച മലയാളത്തിലെ ആകെയുള്ള എട്ട് സിനിമകള്‍ തന്നെ ധാരാളം
നാടക വേദിയില്‍ അനശ്വരങ്ങളായ കഥാപാത്രങ്ങലൂടെ തന്‍റെ ശരീരത്തിന്‍റെയും അഭിനയത്തിന്‍റെയും കലാ പ്രകടനം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ട്ടിച്ച കലാകാരന്‍. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ എന്ന പേര് അപരിചിതമല്ല, കലാസ്നേഹികളായ മലയാളികള്‍ക്ക്.
നടനാവുക എന്ന മോഹവുമായി സിനിമയുടെ പടികള്‍ ചവുട്ടിക്കടന്നു വന്ന മാധവന്‍ നായരെ മധു എന്ന് ആദ്യമായി പേരിട്ടു വിളിക്കുന്നത് പി ഭാസ്കരന്‍ മാഷാണ്. രാമുകാര്യാട്ട് സംവിധാനം ചെയ്ത ‘മൂടുപടം‘ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിനു നാന്ദികുറിച്ചതെങ്കിലും
എണ്‍പതുകളിലെ സിനിമാ രംഗത്ത് സജീവമായിരുന്ന അഭിനേത്രിയായിരുന്നു ശാന്തികൃഷ്ണ. മലയാള സിനിമയില്‍ മാത്രമല്ല, നിരവധി തമിഴ് സിനിമകളിലൂടെയും ശാന്തികൃഷ്ണ അഭിനയകലയിലൂടെ ശ്രദ്ധേയയായി. 1976 ല്‍ ‘ഹോമകുണ്ഡം ‘ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു എങ്കിലും ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര ‘എന്ന ചിത്രമാണ് ശാന്തികൃഷ്ണയുടെ അഭിനയ ജീവിതത്തിനു അടിത്തറ പാകിയത്.
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...