Friday, May 2, 2025

ദേവസംഗീതം നീയല്ലേ

രാധികാ തിലക്. മലയാളി മനസ്സുകളില്‍ ഈ പേരും സ്വരവും കൊത്തിവെച്ച അനശ്വരങ്ങളായ ഒത്തിരി ഗാനങ്ങളുണ്ട്. പാട്ടുകളുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും അകന്നു പോയെങ്കിലും ഇന്നും ഓര്‍ത്ത് വെക്കുന്ന പാട്ടിന്‍റെ പേരായിരുന്നു രാധികാ തിലകിന്‍റേത്. ലളിത ഗാനങ്ങളുടെ സംഗീതസാന്ദ്രമായ ലാളിത്യത്തിലൂടെയായിരുന്നു രാധിക തിലക് എന്ന പാട്ടുകാരിയും പിച്ച വെച്ചു തുടങ്ങിയത്. വളരെ പെട്ടെന്നായിരുന്നു ഈ ഗായിക മലയാളികളുടെ പാട്ടിന്‍റെ സ്വന്തം തോഴിയാകുന്നത്. സ്റ്റേജ് ഷോകളിലൂടെയും മറ്റും പാടി വന്ന രാധിക തിലകിന്‍റെ ശബ്ദമാധുര്യത്തെ  പാട്ടുകള്‍ അലങ്കരിച്ചു. ലളിതഗാനം പാടിക്കൊണ്ട് ആകാശവാണിയിലൂടെയാണ് രാധികാ തിലക് ചലച്ചിത്ര സംഗീതലോകത്തേക്ക് എത്തുന്നത്. അവിടന്നങ്ങോട്ട് അവര്‍ മലയാളികളുടെ പ്രിയങ്കരിയായി. ‘ദ്വാപരയുഗത്തിന്‍റെ ഹൃദയങ്ങള്‍’ എന്ന വരികളിലൂടെയായിരുന്നു രാധിക തിലക് ആസ്വാദക മനസ്സുകളില്‍ ഇടം പിടിച്ചത്. ആര്‍ കെ ദാമോദരന്‍റെ രചനയില്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഈണമിട്ട ഈ ഗാനം രാധികയുടെ സുന്ദരമായ സ്വരമാധുര്യത്തിലൂടെ പ്രശസ്തമായി. നിരവധി സംഗീത ഷോകളിലും കാസറ്റുകളിലും ഈ ഗാനം നിറഞ്ഞു നിന്നപ്പോള്‍  രാധിക തിലക് എന്ന ഗായിക മലയാളികള്‍ക്ക് സുപരിചിതയായി. 

സ്കൂള്‍ പഠനകാലങ്ങളില്‍ സംഗീത ട്രൂപ്പുകളിലൂടെ സ്റ്റേജുകള്‍ കയ്യടക്കിയിരുന്ന രാധിക തിലക് നിരവധി ഭക്തി ഗാനങ്ങളും ആലപിച്ചിരുന്നു. സംഗീതത്തില്‍ അവിശ്രമമായി വിരാജിച്ചപ്പോള്‍ വൈകാതെ തന്നെ സിനിമയില്‍ നിന്നും നിരവധി ഗാനങ്ങള്‍ രാധിക തിലകിന്‍റെ ശബ്ദത്തെ തേടി വന്നു. സംഗീത ലോകത്ത് നിറഞ്ഞു നിന്ന പ്രമുഖരുമായി തന്‍റെ വേദി പങ്കിടുവാനും രാധിക തിലകിന് ഭാഗ്യമുണ്ടായി. അവരോടൊത്തുള്ള സംഗീത രാവുകളായിരുന്നു അവര്‍ക്കുള്ളിലെ ഗായികയെ പ്രാപ്തയാക്കിയത്. സുന്ദരമായ എക്കാ ലത്തെയും ഹിറ്റ് ഗാനങ്ങള്‍ ആ ശബ്ദത്തില്‍ മലയാള സിനിമയിലേക്കും മലയാളി മനസ്സിലേക്കും പിറന്നു . ‘പച്ചിലത്തോണി തുഴഞ്ഞ്….”എന്നും പാടിക്കൊണ്ടാണ് സിനിമയിലേക്കുള്ള രാധിക തിലകിന്‍റെ ആദ്യ രംഗപ്രവേശം.  1989 ല്‍ പുറത്തിറങ്ങിയ ‘പച്ചിലത്തോണി’ എന്ന ചിത്രത്തിലെ ഈ ഗാനം ഷിബു ചക്രവര്‍ത്തിയും  ബേണി ഇഗ്നേ ഷ്യന്‍സുമാണ്. പിന്നീട് വന്ന ഗാനങ്ങളെല്ലാം  ഈ ഗായികയെ പ്രശസ്തയാക്കിയ  മലയാള സിനിമയിലെ എക്കാലത്തെയും പൊന്‍തൂവലുകളായിരുന്നു.

സംഗീതത്തിന്‍റെ ട്രാക്ക് വളരെവേഗം തിരുത്തപ്പെട്ടത് “മായാമാഞ്ചലില്‍” എന്ന ഗാനത്തോടെയായിരുന്നു. ആ ഗാനത്തിലൂടെ രാധികാ തിലകിന്‍റെ സംഗീതജീവിതത്തിന്‍റെ കരിയറില്‍ വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു. ‘ഒറ്റയാള്‍ പട്ടാളം’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് ഈണമിട്ടത് ശരത് ആയിരുന്നു. വേണു ഗോപാലും രാധിക തിലകും ഒന്നിച്ചപ്പോള്‍ പാട്ടിന്‍റെ സൌന്ദര്യത്തിനതു മാറ്റ് കൂട്ടി. ഈ ഗാനം സൂപ്പര്‍ ഹിറ്റായെങ്കിലും രാധിക തിലകിനെ  തേടിയെത്തിയ പാട്ടുകള്‍ വിരളമായിരുന്നു. 1991 ല്‍ ഇറങ്ങിയ ഒറ്റയാള്‍ പട്ടാ ള’ത്തിന് ശേഷം രാധികയെ ഒരു ഗാനം  തേടിയെത്തുന്നത് ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ആ ചിത്രത്തിലെ ഗാനവും രാധികയുടെ നാദ സൌന്ദര്യത്തെ വീണ്ടും മലയാള സിനിമയിലും മലയാളിമനസ്സിലും അടയാളപ്പെടുത്തി.  ‘ഗുരു’ എന്ന ചിത്രത്തിലെ ഗാനവും ‘കന്മദം’ എന്ന ചിത്രത്തിലെ ഗാനവും ശ്രദ്ധേയമായ സ്വീകരണമാണ് രാധികയുടെ ശബ്ദത്തിന് നല്കിയത്. ‘കന്‍മദ’ത്തിലെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ’ എന്ന പാട്ട് ഇന്നും മൂളിനോക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. 

‘എന്‍റെ ഉളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടി….” ‘ദീപസ്തംഭം മഹാശ്ചര്യം’ എന്ന ചിത്രത്തില്‍ രാധികയും യേശുദാസും ചേര്‍ന്ന് ആലപിച്ച പ്രണയാര്‍ദ്രമായ ഈ യുഗ്മഗാനത്തില്‍ അലിഞ്ഞു ചേരാത്ത ഹൃദയങ്ങള്‍ വിരളം. ഭാവസാന്ദ്രമായിരുന്നു യേശുദാസിനൊപ്പമുള്ള രാധികയുടെ ശബ്ദവും. നന്ദനത്തിലെ “മനസ്സില്‍ മിഥുന മഴ…” എന്ന പാട്ടിലുമുണ്ട് രാധികയെന്ന ഗായികയുടെ ചടുലത. അടിച്ചുപൊളി പാട്ടെന്നു തോന്നുമെങ്കിലും പാട്ടിലെ സംഗീതാത്മകതയും സാഹിത്യവും ചോര്‍ന്ന് പോകാതെ ശബ്ദത്തിലൂടെ കോര്‍ത്തെടുക്കാന്‍ രാധിക തിലകിന് കഴിഞ്ഞിട്ടുണ്ട് .  ‘അമ്മക്കിളിക്കൂടി’ലെ “എന്തിനീ പാട്ടിന് മധുരം…” എന്ന ഗാനവും ഹിറ്റായി. നല്ല പാട്ടുകളുടെ കൂടുകാരിയായിരുന്നു രാധിക തിലക്. വല്യമ്മയുടെ മകള്‍ ഗായികയായ സുജാത മോഹനായിരുന്നു രാധികയുടെ സംഗീത ലോകത്തെ മാതൃക. മലയാള സിനിമയുടെ എക്കാലത്തെയും ഭാഗ്യമായിരുന്ന രാധിക തിലക് ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചായിരുന്നു ജീവിതത്തില്‍ നിന്നും യാത്രയായത്…

spot_img

Hot Topics

Related Articles

Also Read

‘എമ്പുരാന്റെ’ വരവും കാത്ത് ആരാധകർ; പോസ്റ്റർ റിലീസ് നവംബർ- 11 ന് ശനിയാഴ്ച

0
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘എമ്പുരാൻ’ പോസ്റ്റർ റിലീസ് നവംബർ 11- ശനിയാഴ്ച ഉണ്ടാകുമെന്ന് നടൻ പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി  ‘രണ്ടാം യാമം’  

0
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത് ആർ. ഗോപാലൻ തിരക്കഥ എഴുതിയ ചിത്രം രണ്ടാം യാമ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇദ്ദേഹം സംവിധാനം ചെയ്ത ഗൌരി ശങ്കരം, കുക്കിലിയാർ,...

ഒക്ടോബർ ഒന്ന് മുതൽ എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും കരാർ ഉറപ്പാക്കും

0
ചലച്ചിത്ര മേഖലയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കരാർ നിർബന്ധമാക്കി. ഫെഫ്ക അമ്മ എന്നീ സംഘടനകൾക്ക് നല്കിയ കത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ എല്ലാ സിനിമകളിലും നിർബന്ധമായും കരാർ ഉറപ്പാക്കണമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. നാലു...

രാഷ്ട്രീയ കേരളത്തെ അസ്വസ്ഥമാക്കിയ ‘തങ്കമണി കൊലക്കേസ്’; ടീസർ റിലീസ്

0
എൺപതുകളുടെ പകുതിയിൽ കേരളരാഷ്ട്രീയത്തെ അസ്വസ്ഥമാക്കിയ കേസാണ് ഇടുക്കിയിൽ നടന്ന തങ്കമണി കൊലക്കേസ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരി, ഇഫാർ മീഡിയയയുടെ ബാനറിൽ റാഫി മതിര തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്.

സ്ക്രീനിൽ മിന്നാൻ ഫഹദ് വീണ്ടും ‘ആവേശ’ത്തിൽ; ടീസർ പുറത്ത്

0
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആവേശത്തിന്റെ ടീസർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിൽ മൻസൂർ അലിഖാനും മറ്റൊരു പ്രധാന കഥാപത്രമായി എത്തുന്നുണ്ട്.