Thursday, May 1, 2025

55- മത് ഗോവ ചലച്ചിത്രമേള; ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി ‘വീരസവർക്കർ’

 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച സ്വതന്ത്ര വീർസവർക്കർ ആണ് ഇന്ത്യൻ പനോരമയിലെ ഉത്ഘാടന ചിത്രം.

384 ചിത്രങ്ങളിൽ നിന്നാണ് ഫീച്ചർ വിഭാ​ഗത്തിലെ 25 സിനിമകൾ തിരഞ്ഞെടുത്തത്. നോൺ ഫീച്ചർ വിഭാ​ഗത്തിലെ ചിത്രങ്ങൾ തിരഞ്ഞെടുത്തത് 262 സിനിമകളിൽനിന്നും. ഘർ ജൈസാ കുഛ് ആണ് ഇന്ത്യൻ പനോരമയിൽ നോൺ ഫീച്ചർ വിഭാ​ഗത്തിലെ ഉദ്ഘാടനചിത്രം. മലയാളത്തിൽനിന്ന് ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയു​ഗം, ലെവൽക്രോസ് എന്നിവയാണ് ഇന്ത… ഇന്ത്യൻ പനോരമയിൽ നോൺ ഫീച്ചർ വിഭാ​ഗത്തിലെ ഉദ്ഘാടനചിത്രം. മലയാളത്തിൽനിന്ന് ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയു​ഗം, ലെവൽക്രോസ് എന്നിവയാണ് ഇന്ത്യൻ പനോരമയിലെ ഫീച്ചർ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴിൽനിന്ന് ജി​ഗർതണ്ട ഡബിൾ എക്സും തെലുങ്കിൽ നിന്ന് കൽക്കി 2898 എ.ഡി എന്ന ചിത്രവും പ്രദർശിപ്പിക്കും

ഇതിൽ മുഖ്യധാരാ സിനിമാ വിഭാ​ഗത്തിലാണ് മഞ്ഞുമ്മൽ ബോയ്സും കൽക്കിയും ഉൾപ്പെട്ടിരിക്കുന്നത്. വിക്രാന്ത് മാസി നായകനായ 12ത് ഫെയിൽ എന്ന ചിത്രവും ഈ പട്ടികയിലുണ്ട്. അതേസമയം നോൺ ഫീച്ചർ വിഭാ​ഗത്തിൽ മലയാളത്തിൽ നിന്നുള്ള ചിത്രങ്ങളില്ല. നടൻ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള 12 അം​ഗങ്ങളാണ് ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാ​ഗത്തിലെ സിനിമകൾ തിരഞ്ഞെടുത്തത്. ഓസ്ട്രേലിയയിൽനിന്നുള്ള ചിത്രങ്ങളാണ് കൺട്രി ഫോക്കസ് വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുക. ഏഴ് ചിത്രങ്ങളായിരിക്കും ഈ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുക. ഓസ്ട്രേലിയ ആണ് ഇത്തവണ ചലച്ചിത്രമേളയുടെ ഫോക്കസ് രാജ്യം.



spot_img

Hot Topics

Related Articles

Also Read

സുരേശന്‍റെയും സുമയുടെയും പ്രണയകഥയുമായി രതീഷ് പൊതുവാള്‍

0
മലയാളത്തിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ വെച്ചല്ലത്തെ ഉപകഥാപാത്രങ്ങളെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന  സിനിമകളെയാണ് സ്പിന്‍ ഓഫ് എന്നു വിശേഷിപ്പിക്കുന്നത്.

സംഗീതത്തിന്‍റെ ഇതളടര്‍ന്ന വഴിയിലൂടെ

0
രഘുകുമാറിന്‍റെ സംഗീതത്തിന്‍റെ കൈക്കുമ്പിള്‍ മധുരിക്കുന്ന പാട്ടുകളുടെ അമൂല്യ കലവറയായിരുന്നു. അതില്‍ നിന്ന് മലയാള സിനിമയിലേക്ക് പകര്‍ന്നു നല്കിയ നിധി മലയാളികളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് ഒഴുകി

മാധവ് സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’; ട്രയിലർ പുറത്ത്

0
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയും ദുൽഖർ സൽമാനും അവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ടീസർ പുറത്ത് വിട്ടു.

‘അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ ‘ മുരളി ഗോപി

0
‘ഇന്ത്യന്‍ സിനിമയ്ക്കു മലയാളം നല്കിയ ഏറ്റവും വലിയ വരങ്ങളില്‍ ഒന്നായിരുന്നു ജോര്‍ജ്ജ് സര്‍. അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍. തൊട്ട ജനുസ്സുകളെയൊക്കെ പൊന്നാക്കിയ സംവിധായകന്‍...  വിലമതിക്കാനാകാത്ത ഒരുപിടി അഭ്രാനുഭവങ്ങള്‍ നല്കി അദ്ദേഹവും...’

ഹണിറോസ് നായികയായെത്തുന്ന ‘റേച്ചല്‍’; ചിത്രീകരണത്തിന് തുടക്കം കുറിച്ചു

0
എബ്രിഡ് ഷൈനിന്‍റെ പുതിയ ചിത്രം ‘റേച്ചലി’ന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഹണിറോസ് നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദിനി ബാലയാണ്.