Thursday, May 1, 2025

36- കോടി സ്വന്തമാക്കി കിങ് ഓഫ് കൊത്ത; രണ്ടാം വാരത്തിലും ഹൌസ് ഫുള്‍

ഡീഗ്രേഡിങ്ങും വ്യാജ പതിപ്പുകളും എതിരിട്ട് കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടര്‍ന്നു കൊണ്ട് രണ്ടാംവാരത്തിലേക്ക് കടന്നു. ആദ്യ വാരത്തില്‍ 36- കോടിയാണ് കിങ് ഓഫ് കൊത്ത നേടിയത്. കേരളത്തില്‍ നിന്നുമാത്രമായി പതിനാലര കോടിയും റസ്റ്റ് ഓഫ് ഇന്ത്യന്‍ വരുമാനം 7 കോടിയോളവും ഓവര്‍സീസിസ് തിയ്യേറ്ററുകളില്‍ നിന്നും 15- കോടിയുമാണ് സ്വന്തമാക്കിയത്.

കൊത്ത എന്ന ഗ്രാമത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നതാണ് ചിത്രത്തിന്‍റെ കഥ. കുടുംബം, സൌഹൃദം, പ്രണയം തുടങ്ങി നിരവധി വൈകാരികതകളിലൂടെ ചിത്രം കടന്നു പോകുന്നു. ഈ രണ്ട് കാലഘട്ടങ്ങളിലും തികച്ചും വ്യത്യസ്ത ലൂക്കില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ആണ് സിനിമയുടെ സവിശേഷത. അഭിലാഷ് ജോഷി സംവിധാനം ചെയ്ത  കിങ് ഓഫ് കൊത്തയ്ക്ക് വന്‍ വരവേല്‍പ്പാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

വ്യത്യസ്ത ഭാഷകളില്‍ നിര്‍മ്മിച്ച കിങ് ഓഫ് കൊത്തയില്‍ ദുല്‍ഖറിനൊപ്പം ഐശ്വര്യ ലക്ഷ്മി, പ്രസന്ന, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, ഷബീര്‍ കല്ലറയ്ക്കല്‍, അനിഖ സുരേന്ദ്രന്‍, ശാന്തി കൃഷ്ണ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്‍റെ വെഫെറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയും സംഗീതം ജേക്സ് ബിജോയിയും ഷാന്‍ റഹ്മാനും നിര്‍വഹിച്ചു.

spot_img

Hot Topics

Related Articles

Also Read

യവനികയ്ക്കുള്ളിലെ സംവിധായകൻ

0
സമാന്തര സിനിമകളുടെ ആദ്യകാലങ്ങളിലെ പുതിയ കാഴ്ചകളെയും അതിന്‍റെ ആഴങ്ങളെയും പ്രേക്ഷകർ അത്ഭുതത്തോടെയും തെല്ലു സംശയത്തോടെയും വെള്ളിത്തിരയിലേക്ക് വീക്ഷിച്ചു.

പ്രശസ്ത നാടക- സിനിമ  നടൻ എം സി ചാക്കോ അന്തരിച്ചു

0
1977- ൽ  പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തിയ്യേറ്റേഴ്സ് ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്.

ബേസിലും മാത്യുതോമസും ഒന്നിക്കുന്ന ‘കപ്പ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ചിത്രത്തിൽ നിധിന്റെ അച്ഛൻ ബാബുവായി ഗുരുസോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചിയായി മൃണാളിനി സൂസന് ജോർജ്ജും എത്തുന്നു. റനീഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രമായാണ് ബേസിൽ എത്തുന്നത്. അനിഖ സുരേന്ദ്രനും റിയാ ഷിബുവും നായികമാരായി എത്തുന്നു.

‘കേക്ക് സ്റ്റോറി’ ട്രയിലർ പുറത്ത്

0
ചിത്രവേദ റീൽസിന്റെയും ജെ കെ ആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വറും ചേർന്ന് നിർമ്മിച്ച് അനിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കേക്ക് സ്റ്റോറി’യുടെ ട്രയിലർ പുറത്ത്. ചിത്രത്തിൽ...

റൊമാന്റിക് ഡ്രാമയിൽ വീണ്ടും ഉണ്ണിലാൽ; ചിത്രീകരണം പുരോഗമിക്കുന്നു

0
സിദ്ധാർഥ് ഭരതൻ, വിജയരാഘവൻ, സജിൻ ചെറുകയിൽ, വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുവിന്റേതാണ്.