Thursday, May 1, 2025

20- വർഷത്തിന് ശേഷം റീ റിലീസിനൊരുങ്ങി മോഹൻലാൽ- ശ്രീനിവാസൻ ചിത്രം ‘ഉദയനാണ് താരം’

മോഹൻലാലും ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രം ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുന്നു. മലയാള സിനിമയെ നർമ്മത്തിലാറാടിച്ച ഹാസ്യാത്മക ചിത്രമാണ് ഉദയനാണ് താരം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്. എക്കാലത്തെയും മലയാള സിനിമായിൽഡേ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലാണ് ഉദയനാണ് താരം എന്ന ചിത്രത്തിന്റെയും സ്ഥാനം. ഉദയഭാനു, സരോജ് കുമാർ എന്നിവരുടെ സിനിമയിലൂടെ ജീവിതമാണ് മറ്റൊരു സിനിമയിലൂടെ റോഷൻ ആൻഡ്രൂസ് കാണിച്ചു തന്നത്. ഫെബ്രുവരിയിൽ 4 k ദൃശ്യമികവോടെ തിയ്യേറ്ററുകളിൽ എത്തും. നിരവധി ഹിറ്റ് ഗാനങ്ങളും ഒട്ടനവധി പുരസ്കാരങ്ങളും നേടിയ ചിത്രമാണ് ഉദയനാണ് താരം. ശ്രീനിവാസന്റേതായിരുന്നു തിരക്കഥ. ഉദായഭാനുവായി മോഹൻലാലും സരോജ് കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും അഭിനയിച്ചു. മീന, മുകേഷ്, ഭാവന, ഇന്ദ്രൻസ്, സലീം കുമാർ, എന്നിവരും മികച്ച അഭിനയം കാഴ്ച വെച്ച ചിത്രം കൂടിയാണിത്. ഗാനരചണ കൈതപ്രവും സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു.  

spot_img

Hot Topics

Related Articles

Also Read

പ്രഥമ ഇന്നസെന്റ് പുരസ്കാരം ഇടവേള ബാബുവിന്

0
പ്രഥമ ഇന്നസെന്റ് പുരസ്കാരം ഇടവേളബാബുവിന്. കലാമേഖലയിലെ ഇടവേള ബാബുവിന്റെ സംഭാവനകളെ മുൻനിർത്തി നല്കിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയും നടനുമാണ് ഇദ്ദേഹം.

ജലധാര പമ്പ് സെറ്റ് സിന്‍സ് 1962; ആഗസ്ത് 11 ന്

0
ഇന്ദ്രന്‍സും ഉര്‍വ്വശിയും മത്സരിച്ചഭിനയിക്കുന്ന ചിത്രം ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ ആഗസ്ത് 11- മുതല്‍. ചിത്രത്തിന്‍റെ ട്രൈലര്‍ ദിലീപ്, ആസിഫ് അലി, ഇന്ദ്രജിത്ത്, ആന്‍റണി വര്‍ഗീസ്, ലാല്‍ ജോസ്, ധ്യാന്‍ ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ പുറത്തിറക്കി.

മോഹൻലാൽ- പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ഓഡിയോ ടീസർ ലോഞ്ച് ജനുവരി 18 ന്

0
ആഗോള സിനിമ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസും വിർച്ച്വൽ ലോകത്ത് അമൂല്യമായ സൃഷ്ടികൾ സ്വന്തമാക്കുവാനുമുള്ള മാർഗ്ഗം കൂടിയാണ്  ഡിഎൻഎഫ്ടി.

പത്രപ്രവർത്തകനും നടനുമായ വേണുജി അന്തരിച്ചു

0
പത്രപ്രവർത്തകനും സീരിയൽ- ചലച്ചിത്ര താരവും നടകനടനുമായ വേണു ജി എന്ന ജി. വേണുഗോപാൽ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരളപത്രികയുടെ സഭ എഡിറ്റർ ആയിരുന്നു ഇദ്ദേഹം. വൃക്കസംബന്ധമായ അസുഖത്താൽ ഏറെനാളുകളായി ചികിത്സയിൽ ആയിരുന്നു.

‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ സുരേഷ് ഗോപിയുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്.