Thursday, May 1, 2025

സൂരജും മലയാള സിനിമയുടെ പുതു പാട്ടുവഴിയും

പ്രശസ്ത കർണാടക സംഗീതജ്ഞനായ കുടമാളൂർ ജനാർദ്ദനന്റെ ശിഷ്യൻ… ജനപ്രിയമായ കപ്പ ടി. വിയിലെ മ്യൂസിക് മോജോ എന്ന സംഗീത പരിപാടിയിൽ അരങ്ങേറ്റം കുറിച്ച മസാല കോഫിയുടെ പ്രധാന ഗായകൻ… ശ്രദ്ധേയമായ സിനിമകളിലെ അതിലും ശ്രദ്ധേയമായ പാട്ടിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കേറിക്കൊണ്ട് 2016 ൽ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പ്രതിഭ.. കുറഞ്ഞ കാലയളവിനുള്ളിൽ  സംഗീത മേഖലയിൽ തന്റേതായ ഇടം നേടിയ ഗായകനാണ് സൂരജ് സന്തോഷ്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുഗിലും ഹിന്ദിയിലും കന്നഡയിലുമടക്കം നിരവധി ഭാഷകളിൽ സൂരജിന്റെ ശബ്ദം മാറ്റുരച്ചിട്ടുണ്ട്.

ആലാപനത്തിലെയും ശൈലിയിലെയും വ്യത്യസ്തത കൊണ്ട് സൂരജ് സന്തോഷിന്റെ പാട്ടുകളും വേറിട്ടു നിന്നു.  പാട്ടിലെ അദ്ദേഹം കൊണ്ട് വരുന്ന പുതിയ പരീക്ഷണങ്ങളും ശൈലികളും കൊണ്ട് അവയെല്ലാം വേറിട്ടു നിന്നു. ഒരു പക്ഷേ ആ വ്യത്യസ്ത കൊണ്ട് തന്നെയാവണം, അദ്ദേഹം മറ്റ് ഗായകരിൽ നിന്നും വേറിട്ട് നിൽക്കുന്നതും.  ഗപ്പി എന്ന സിനിമയിലെ പാട്ടിലൂടെ 2016 ൽ മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയപ്പോൾ സൂരജ് സന്തോഷ് ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊല്ലത്താണ് ജനിച്ചതെങ്കിലും സംഗീതജീവിതാവുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം തിരുവനന്തപുരത്തും ചെന്നൈയിലുമായാണ് ജീവിതം.

മലയാളി ആണെങ്കിലും സൂരജ് സന്തോഷ് പിന്നണി ചലച്ചിത്ര ഗാനരംഗത്തേക്ക് തിരിയുന്നത് തെലുങ്കിലൂടെയാണ്. ഡാർലിംഗ് എന്ന ചിത്രത്തിലൂടെ ജി വി പ്രകാശ് ഈണമിട്ട ‘ഇങ്ക ഏതോ’ എന്ന പാട്ട് ജനപ്രിയമായി.  അതോടെ ഇതര ഭാഷകളിലേക്കും സൂരജ് സന്തോഷ് എന്ന ഗായകനും അറിയപ്പെടാൻ തുടങ്ങി. സംഗീതത്തിലെ പണ്ട് മുതൽക്കെ ഉള്ള  ശൈലീ പാരമ്പര്യത്തെ അംഗീകരിക്കുന്നില്ല സൂരജ് സന്തോഷ്. നേരെ മറിച്ച് സംഗീതത്തിളും കടന്നു വരേണ്ടത് വ്യത്യസ്തതയാണെന്ന് അദ്ദേഹം പറയുന്നു. ഈ വ്യത്യസ്തത പാട്ടിനെ മാറ്റി മറിക്കുമെന്നും സൂരജ് സന്തോഷ് അവകാശപ്പെടുന്നു. അതിലൂടെ കൂടുതൽ ഗായകർക്ക് സിനിമയിൽ അവസരവും ലഭിക്കും.  എങ്കിലും മലയാള സിനിമയുടെ സകല മേഖലകളും മാറ്റങ്ങൾ വന്നെങ്കിലും സംഗീതലോകത്ത് ഇനിയും മാറ്റങ്ങള് അനിവാര്യമാണെന്നാണ് സൂരജ് സന്തോഷ് ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

പുതു ഗായകരിൽ ഏറെ പ്രധാന്യമർഹിക്കുന്ന വ്യക്തിയാണ് സൂരജ് സന്തോഷ്. ഗപ്പി എന്ന സിനിമയിലെ ‘തനിയെ’ എന്ന പാട്ടിലൂടെ സംഗീതമാലപിച്ചു കൊണ്ട് മലയാള സിനിമയിൽ വേറിട്ടൊരു പാട്ടിന്റെ വഴി വെട്ടിത്തെളിച്ചു. വൈകാരികവും തീവ്രവുമായ ആലാപന ശൈലി കൊണ്ട് ആ ശബ്ദം വേറിട്ടു നിന്നു. ഏത് പാട്ടിലും അർത്ഥവത്തും മൂല്യവുമുള്ള ഒരു ഘടന ഉണ്ടാവാണമെന്ന് സൂരജ് സന്തോഷ് നിരീക്ഷിക്കുന്നു. സൂരജ് മുന്നിൽ നിന്നു പ്രവർത്തിക്കുന്ന ബാൻഡ് മസാല കോഫീയുടെ ഭാഗമായി എട്ട് മുതൽ ഒൻപത് വരെയുള്ള ഗാനങ്ങൾ അടങ്ങുന്ന ആൽബം പുറത്തിറക്കുന്ന പ്ലാനിൽ ആണ്.  എട്ട് സംഗീതജ്ഞരും നാല് ജോലിക്കാരും അടക്കം ആകെ 12 പേരാണ് ബാൻഡിൽ പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യയുടെ പാലഭാഗങ്ങളിലുമായി പ്രവർത്തിക്കുന്നുണ്ടെന്ന പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ സൂരജ് സന്തോഷ് പറഞ്ഞു.

spot_img

Hot Topics

Related Articles

Also Read

പുതിയ സിനിമയുമായി എത്തുന്നു വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും

0
യിവാനി എന്റർടൈമെന്റിന്റെ ബാനറിൽ ആരതി കൃഷ്ണ നിർമ്മിച്ച് ശ്രീജിത്ത് രഞ്ജിത് ആർ. എൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് അഞ്ചിന് ചൊവ്വാഴ്ച ഹൈറേഞ്ചിലെ മലയോര പ്രദേശമായ രാജക്കാടിലെ കള്ളിമാലി ഭദ്രകാളി ക്ഷേത്രത്തിൽ വെച്ച് നടന്നു.

‘രേഖാചിത്രം’ ഒ ടി ടി യിലേക്ക്

0
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തും. സോണി ലിവിൽ മാർച്ച് ഏഴ് മുതൽ സ്ട്രീമിങ് ആരംഭിക്കും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി...

പ്രേക്ഷക ശ്രദ്ധയാകർഷിച്ച് ‘ജെറി’യുടെ പുത്തൻ ടീസർ പുറത്തിറങ്ങി

0
അനീഷ് ഉദയൻ സംവിധാനം ചെയ്ത് കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സണ്ണി ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ജെറിയുടെ ടീസർ പുറത്തിറങ്ങി.

ബിജു മേനോൻ- മേതിൽ ദേവിക ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ തിയ്യേറ്ററിൽ

0
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ തിയ്യേറ്ററുകളിൽ ഇന്ന്  പ്രദർശനത്തിന് എത്തി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും...

ഓഗസ്ത് ഒന്നുമുതല്‍  പ്രദര്‍ശനത്തിനൊരുങ്ങി ‘ലാല’

0
സതീഷ് പി ബാബു സംവിധാനം ചെയ്ത ചിത്രം ‘ലാലാ’ ആഗസ്ത് ഒന്നുമുതല്‍ ഐസ്സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്. സമൂഹത്തിലെ ജാതി വ്യവസ്ഥയും പാരമ്പര്യങ്ങളും കല്യാണവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ലാലാ’.