സിനിമ- സീരിയല്‍ തരം അപര്‍ണ നായരെ തിരുവനന്തപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മരണത്തിന് തൊട്ടുമുന്‍പുള്ള ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്ക് വച്ചിരുന്നു. മേഘതീര്‍ത്ഥം, മുദ്ദുഗൌ, അച്ചായന്‍സ്, കല്‍ക്കി, കോടതി സമക്ഷം ബാലന്‍ വക്കീല്‍, എന്നീ സിനിമകളിലും ആത്മസഖി, ചന്ദനമഴ എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മക്കള്‍: ത്രയ, കൃതിക. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.
Also Read
മോഹൻലാലിന്റെ പാൻഇന്ത്യൻ ചിത്രം ‘വൃഷഭ’ ചിത്രീകരണം പൂർത്തിയാക്കി
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയാക്കി. ചിത്രീകരണം പൂർത്തിയാക്കിയത്തിന്റെ ആഘോഷം വലിയ കേക്ക് മുറിക്കൽ ചടങ്ങ് നടന്നു. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെ ആണ് ചിത്രം പൂർത്തിയാക്കിയത്. നന്ദാകിഷോർ...
ഭീതിദമായ ഇരുണ്ട ഭൂതകാലങ്ങളുടെ നിലവറയ്ക്കുള്ളിലൊരു ‘ഭ്രമയുഗം’
ബ്ലാക് ആൻഡ് വൈറ്റ് ചെസ്സ് ബോർഡിനുള്ളിലെ കളിക്കളങ്ങളാണു കൊടുമൺ പോറ്റിയുടെ മന. അതിനുള്ളിൽ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന ഭീതിദമായ പകിടകളി. അതിൽ ഒരേയൊരു രാജാവായി കൊടുമൺ പോറ്റി വാഴുന്നു. അധികാരത്തിന്റെ ഹുങ്കിന്റെ, അഹന്തയുടെ പ്രതിരൂപമായി അയാൾ നിറഞ്ഞു നിന്ന് കളി തുടരുന്നു.
നാളെ മുതൽ തിയ്യേറ്ററുകളിൽ ക്യാമ്പസ് കഥയുടെ ‘താൾ’ തുറക്കുന്നു
തന്റെ ക്യാമ്പസ് ജീവിതത്തിൽ നടന്ന സംഭവകഥകളെ മുൻനിർത്തി മാധ്യമ പ്രവർത്തകനായ ഡോ: ജി കിഷോർ തിരക്കഥ എഴുതി നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘താൾ’ നാളെ മുതൽ തിയ്യേറ്ററുകളിലേക്ക് എത്തുന്നു.
‘വരാഹ’ത്തിൽ നായകനായി സുരേഷ് ഗോപി; പോസ്റ്റർ പുറത്ത്
മാവേറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സ് ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്.
അത്രമാത്രം ആത്മബന്ധമുള്ള വ്യക്തി; സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ്
"ജീവിതത്തിൽ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യാത്ത ആളായിരുന്നു. കരൾ മാറ്റിവെച്ചാൽ മതി, അത് ആ ആശുപത്രിയിൽത്തന്നെ ചെയ്യാം. ബാക്കി എല്ലാം ഓ.കെ ആണ് എന്നുപറഞ്ഞിരിക്കുമ്പോഴാണ് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം സംഭവിക്കുന്നത്.