Saturday, March 7, 2026

സിനിമ- നാടക നടന്‍ വര്‍ഗീസ് കാട്ടിപ്പറമ്പന്‍ അന്തരിച്ചു

ആദ്യകാല പ്രമുഖ സിനിമ- നാടക നടന്‍ തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണന്‍ കുളങ്ങരയില്‍ വര്‍ഗീസ് കാട്ടിപ്പറമ്പന്‍ അന്തരിച്ചു. 88- വയസ്സായിരുന്നു. സിനിമയിലും നാടകത്തിലും സജീവമായിരുന്നു. ‘സ്റ്റേജിലെ സത്യന്‍’ എന്ന വിശേഷണമായിരുന്നു അക്കാലത്ത് വര്‍ഗീസ് കാട്ടിപ്പറമ്പന്. 1971- ല്‍ പുറത്തിറങ്ങിയ ‘അനാഥശില്പങ്ങള്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ നായകനായി എത്തി. സരസ്വതിയായിരുന്നു ഈ ചിത്രത്തിലെ നായിക. സിനിമയില്‍ പ്രസാദ് എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പേര്. പിന്നീട് സുമംഗലിയിലൂടെ ഷീലയുടെയും ലക്ഷ്യം എന്ന ചിത്രത്തിലൂടെ രാഗിണിയുടെയും ജയഭാരതിയുടെയും നായകനായി അഭിനയിച്ചു.

‘നശിക്കാത്ത ഭൂമി’ എന്ന നാടകത്തിലൂടെ 1954- ല്‍ നാടകത്തിലേക്ക് അരങ്ങേറ്റം കുറിച്ചു. കൈരളി തിയ്യേറ്റേഴ്സ്, അങ്കമാലി പൌര്‍ണമി, മാനിഷാദ, കോട്ടയം നാഷണല്‍, വൈക്കം മാളവിക, ചങ്ങനാശ്ശേരി ഗീഥ, കായംകുളം പീപ്പിള്‍സ് തുടങ്ങിയ നിരവധി നാടക ട്രൂപ്പുകളില്‍ അഭിനയിച്ചു. ആകാശവാണി നാടകങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. 1977- ല്‍ നാടകരംഗത്തില്‍ നിന്നും വിടവാങ്ങി. ഇതിനിടെ ശാപമോക്ഷം, ഇത്തിരിനേരം ഒത്തിരികാര്യം, വാരഫലം എന്നീ സിനിമകളിലും തലമുറകള്‍ എന്ന  മെഗാസീരിയലിലും അഭിനയിച്ചിട്ടുണ്ട്. സമഗ്രസംഭാവനയ്ക്ക് സംസ്ഥാന നാടക അക്കാദമിയിലൂടെ ഗുരുപൂജ പുരസ്കാരം ലഭിച്ചു. ഭാര്യ: റോസമ്മ. മക്കള്‍: പരേതനായ അലന്‍ റോസ്, അനിത റോസ്, ആര്‍ലിന്‍ റോസ്. സംസ്കാരം ശനിയാഴ്ച 4 നു തൃപ്പൂണിത്തുറ സെയിന്‍റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ വെച്ചു നടക്കും.

spot_img

Hot Topics

Related Articles

Also Read

പുരസ്കാരം സംവിധായകന് സമര്‍പ്പിക്കുന്നു; തന്‍മയ സോള്‍

0
. ‘ഈ പുരസ്കാരം സനല്‍ അങ്കിളിന് സമര്‍പ്പിക്കുന്നു’ തന്‍മയ സോള്‍

മലയാളത്തിലാദ്യം വ്യത്യസ്ത പ്രമേയവുമായി സമാറ; ഗംഭീര തിരിച്ചുവരവിനൊരുങ്ങി റഹ്മാന്‍

0
മലയാളത്തിലാദ്യം വ്യത്യസ്ത പ്രമേയവുമായി എത്തിയ സൈ- ഫൈ ത്രില്ലര്‍ ചിത്രമാണ് സമാറ.

സിനിമ- നാടകനടന്‍ വി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

0
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിലെ പരമേശ്വരന്‍ നായര്‍ അഭിനയിച്ച വെളിച്ചപ്പാടിന്‍റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. കൂടാതെ സന്തോഷ് ശിവന്‍റെ ഇംഗ്ലിഷ് ചിത്രത്തിലും വേഷം ചെയ്തു. ദൂരദര്‍ശന്‍ അടക്കമുള്ള നിരവധി  ടെലിവിഷന്‍ സീരിയലുകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജിത്തു മാധവൻ- ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ പോസ്റ്റർ പുറത്ത്

0
ജിത്തുമാധവവൻ തിരക്കഥയെഴുതി  സംവിധാനം ചെയ്ത്  ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ആവേശ’ത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഏപ്രിൽ 11-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

സിനിമ- സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

0
പ്രശസ്ത സിനിമ- സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്നുള്ള ചികിത്സയിലിരിക്കവേ ആണ് അന്ത്യം. കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. നടൻ കിഷോർ സത്യയാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം...