സിനിമാതാരവും മിക്രി അർട്ടിസ്റ്റുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 63- വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. നൂറ്റിഅൻപതിലേറെ ചിത്രങ്ങളിൽ വേഷമിട്ട ഇദ്ദേഹം നിരവധി കൊമേഡിയൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് തന്നെ മിമിക്രിയിൽ ശ്രദ്ധേയമായ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിൽ അഭിനയിച്ചു കൊണ്ട് ഇദ്ദേഹം പിന്നീട് കലാഭവൻ ട്രൂപ്പിലെ അംഗമായി. ‘ചെപ്പ് കിലുക്കണ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ അഭിനയിച്ചു കൊണ്ട് സിനിമയിലേക്ക് ആദ്യ ചുവടുവയ്പ്പ്. തുടർന്ന് ഈ പറക്കും തളിക, വെള്ളരിപ്രാവിന്റെ ചങ്ങാതി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളുടെ വേഷമിട്ടു. ഉറവാശിയും ഇന്ദ്രൻസു൦ പ്രധാനകഥാപാത്രങ്ങളായി എത്തിയ ജലധാര പമ്പ് സെറ്റാണ് ഒടുവിൽ അഭിനയിച്ച ചിത്രം.
Also Read
രണ്ട് നോമിനേഷനുകൾ സ്വന്തമാക്കി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’
82- മത് ഗോൾഡൻ ഗ്ലോബിനുള്ള രണ്ടു നോമിനേഷനുകൾ നേടി പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. മികച്ച ഇംഗ്ലീഷിതര ഭാഷ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് നാമനിർദ്ദേശം...
കത്തനാരായി ജയസൂര്യ; അനുഷ്ക ആദ്യമായി മലയാളത്തില്‍ എത്തുന്ന ചിത്രം
മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാരുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ കത്തനാരായി ജയസൂര്യ എത്തുന്നു. ഐതിഹ്യകഥകളിലൂടെയും മറ്റും ഇടം നേടിയ മാന്ത്രികനാണ് കടമറ്റത്ത് കത്തനാര്‍.
‘എ രഞ്ജിത്ത് സിനിമ’യില്‍ ആസിഫ് അലി നായകനാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആസിഫ് അലി, നമിത പ്രമോദ്, സൈജു കുറുപ്പ്, ഹന്നാ റെജി കോശി, ആന്‍സണ്‍ പോള്‍, ജുവല്‍ മേരി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
‘അഭിലാഷം’ ഈദിന് തിയ്യേറ്ററുകളിലേക്ക്
സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ ചിത്രം ‘അഭിലാഷം’ ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതിനോടകം തന്നെ റിലീസായിരിക്കുകയാണ്....
ഏറ്റവും പുതിയ പാട്ടുമായി അൻപോട് ‘കണ്മണി’
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘രാ ശലഭങ്ങളായി നമ്മൾ’ എന്നു...