Friday, May 2, 2025

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് പിന്തുണയുമായി കൊച്ചിയിൽ സ്മൃതിസന്ധ്യയൊരുങ്ങുന്നു

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് പിന്തുണയുമായി കൊച്ചിയിൽ സ്മൃതിസന്ധ്യയൊരുങ്ങുന്നു. സംഗീത സംഗീതസംവിധായകൻ ജോൺസൺ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെയും ഗാനങ്ങളാണ് സ്മൃതിസന്ധ്യയിൽ അവതരിപ്പിക്കുക. എറണാകുളം ടൌൺ ഹാളിൽ വെച്ച് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ആണ് പരിപാടി അരങ്ങേറുക. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സംരംഭമായ ആർട്സ് സ്പേസ് കൊച്ചി (ആസ്ക്), മ്യൂസിഷൻസ് കൊ- ഓർഡിനേഷൻ കമ്മിറ്റി എന്നിവരാണ് പരിപാടി നടത്തുന്നത്.

പരിപാടിയുടെ ഉത്ഘാടനം മേയർ എം അനിൽകുമാർ നിർവഹിക്കും. സ്മൃതിസന്ധ്യയിൽ മുഖ്യാതിഥിയായി എത്തുന്നത് ചലച്ചിത്രതാരം ടിനി ടോം ആണ്. രവീന്ദ്രൻ മാഷുടെ ഭാര്യ ശോഭ, ജോൺസൺ മാഷിന്റെ ഭാര്യ റാണി എന്നിവരെ ചടങ്ങിൽ ആദരിക്കും. പരിപാടിയിൽ സംഗീതസംവിധായകൻ പി ജെ ആൻറണി, ഡോ. വേണുഗോപാൽ എന്നിവര് പങ്കെടുക്കും. രവീന്ദ്രൻ മാഷുടെയും ജോൺസൺ മാഷുടെയും 25 ഒപ്പം ഗാനങ്ങൾ 16 ഗായകരും 21 പീസ് ഓർക്കസ്ട്രയുമായി അണിനിരക്കും.

pic: courtesy

spot_img

Hot Topics

Related Articles

Also Read

യവനികയ്ക്കുള്ളിലെ സംവിധായകൻ

0
സമാന്തര സിനിമകളുടെ ആദ്യകാലങ്ങളിലെ പുതിയ കാഴ്ചകളെയും അതിന്‍റെ ആഴങ്ങളെയും പ്രേക്ഷകർ അത്ഭുതത്തോടെയും തെല്ലു സംശയത്തോടെയും വെള്ളിത്തിരയിലേക്ക് വീക്ഷിച്ചു.

സസ്പെൻസുമായി ഉണ്ണിമുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’; ട്രയിലർ പുറത്ത്

0
ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രം ജയ് ഗണേഷ് മൂവീയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 11 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ ‘ മുരളി ഗോപി

0
‘ഇന്ത്യന്‍ സിനിമയ്ക്കു മലയാളം നല്കിയ ഏറ്റവും വലിയ വരങ്ങളില്‍ ഒന്നായിരുന്നു ജോര്‍ജ്ജ് സര്‍. അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍. തൊട്ട ജനുസ്സുകളെയൊക്കെ പൊന്നാക്കിയ സംവിധായകന്‍...  വിലമതിക്കാനാകാത്ത ഒരുപിടി അഭ്രാനുഭവങ്ങള്‍ നല്കി അദ്ദേഹവും...’

‘എൽ എൽ ബി’ നാളെ തിയ്യേറ്ററുകളിലേക്ക്

0
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നാ യർ അശ്വത് ലാൽ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എൽ എൽ ബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ഷഹീൻ സംവിധാനം ചെയ്യുന്ന ‘എക്സിറ്റ്’; ട്രയിലർ പുറത്ത്

0
വിശാഖ് നായരെ കേന്ദ്രകഥാപാത്രമാക്കി ഷഹീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എക്സിന്റെട്രയിലർ റിലീസ് ചെയ്തു. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് എക്സിറ്റ്.