Saturday, March 7, 2026

സസ്പെൻസുമായി ഉണ്ണിമുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’; ട്രയിലർ പുറത്ത്

ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രം ജയ് ഗണേഷ് മൂവീയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 11- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും ജയ് ഗണേഷ് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഉണ്ണി മുകുന്ദനും  മഹിമ നമ്പ്യാരുമാണ്  കേന്ദ്രകഥാപാത്രങ്ങൾ. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്.

ഒരു അഭിഭാഷകയുടെ വേഷത്തിൽ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജോമോൾ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ജയ് ഗണേഷിന് ഉണ്ട്. ജിസിസി റിലീസ് എ പി ഇന്റേർനാഷണലിന്റെ ഹോം സ്ക്രീൻ എന്റർടൈമെന്റ് കരസ്ഥമാക്കി. ജിസിസിക്ക് പുറത്തുള്ള റിലീസ് ആർ എഫ് ടി ഫിലിംസും ആൾ ഇന്ത്യ റിലീസ് യുഎംഎഫ് വഴി ഐക്കോൺ സിനിമാസും നിർവഹിക്കും.  തമിഴിലും തെലുങ്കിലും പ്രശസ്തമായ അഭിനേതാവ് രവീന്ദ്ര വിജയ് മലയാളത്തിൽ അഭിനയം കുറിക്കുന്ന ആദ്യം സിനിമ കൂടിയാണിത്. അശോകൻ, ഹരീഷ് പേരടി, തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിങ് സംഗീത് പ്രതാപ്, വരികൾ ശങ്കർ ശർമ.

spot_img

Hot Topics

Related Articles

Also Read

ആവേശമായി മലൈക്കോട്ടൈ വാലിബൻ; പുത്തൻ പോസ്റ്റർ പ്രേക്ഷകരിലേക്ക്

0
മോഹൻലാലിനെ നായകനാക്കി ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബാന്റെ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ആവേശമുണർത്തി. സംഘട്ടന രംഗമാണ് ഇത്തവണത്തെ പോസ്റ്ററിൽ ഉള്ളത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസായിരിക്കുന്നത്.

മനുഷ്യത്വമില്ലായ്മയുടെ ‘ശിലാലിഖിത’ങ്ങൾ

0
ഭീതിദമായ മനുഷ്യത്വമില്ലായ്മയുടെ ചരിത്രലിഖിതങ്ങൾക്ക് മനുഷ്യവംശത്തിന്റെ ജീവകോശങ്ങളുടെ ജനനത്തോളം പഴക്കമുണ്ട്. ചരിത്രങ്ങളിലും സാഹിത്യത്തിലുമെല്ലാം അത് പലപ്പോഴായി എഴുതിച്ചേർക്കപ്പെടുകയും ചെയ്തു. എന്നാൽ ചരിത്രത്തിൽ പോലും അട യാളപ്പെടുത്താതെ പോകുന്ന മനുഷ്യത്വമില്ലായ്മയുടെയും സ്വാർഥതയുടെയും കഥ നിമിഷംപ്രതി നടന്നു...

‘ചാവേറി’ന്‍റെ ട്രൈലറില്‍ കിടിലന്‍ ലുക്കിലെത്തി കുഞ്ചാക്കോ ബോബന്‍

0
സ്വന്തം ജീവിതവും ജീവനും കുടുംബവും ഹോമിച്ച് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാകുന്ന ഉയിര് കൊടുക്കുന്നവരുടെ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍.

‘രണ്ടാമൂഴം’ ഇനി ചലച്ചിത്ര ലോകത്തേക്ക്

0
മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ രചിച്ച ക്ലാസിക് നോവൽ ‘രണ്ടാമൂഴം’ സിനിമയാകാൻ പോകുന്നുവെന്ന് അദ്ദേഹത്തിന്റെ മകൾ അശ്വതി വി. നായർ പ്രഖ്യാപിച്ചു. കോഴിക്കോട് വെച്ച് നടക്കുന്ന കെ. എൽ. എഫിന്റെ...

ബിജു മേനോൻ- ആസിഫ്അലി ചിത്രം ‘തലവൻ’ മെയ് 24 ന് തിയ്യേറ്ററിലേക്ക്

0
ബിജുമേനോനെയും ആസിഫ്അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ക്കൊണ്ട് ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ മെയ് 24 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും