എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിച്ച് സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്നസെന്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളികൾക്ക് സുപരിചിതനായ സോഷ്യൽ മീഡിയ താരം ടാൻസാനിയൻ പൌരനായ കിലി പോളും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. അൽത്താഫ്, അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
പൂർണ്ണമായും ഒരു കോമഡി ത്രില്ലർ കഥയാണ് ഇന്നസെന്റ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സതീഷ് തൻവിയും ശിഹാബൂം സർജി വിജയനും ചേർന്നാണ്. ഷിഹാബ് കരുനാഗപ്പള്ളിയുടേതാണ് കഥ. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ഛായാഗ്രഹണം നിഖിൽ എസ്. പ്രവീൺ, എഡിറ്റിങ് റിയാസ് കെ. ബദർ, സംഗീതം ജയ് സ്റ്റെല്ലാർ.