Thursday, May 1, 2025

സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു

സംവിധായകൻ ഉണ്ണി ആറന്മുള എന്ന കെ ആർ ഉണ്ണികൃഷ്ണൻ നായർ അന്തരിച്ചു. 77 വയസ്സായിരുന്നു. ഇടയാറന്മുള സ്വദേശിയാണ് ഇദ്ദേഹം. ബുധനാഴ്ച വൈകീട്ട് ചെങ്ങന്നൂരിലെ ലോഡ്ജിൽ വെച്ച് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 1984 ൽ സംവിധാനം ചെയ്ത ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉർവശി നായികയായി അഭിനയിക്കുന്നത്. കൂടാതെ പത്തിലേറെ സിനിമകൾക്ക് വേണ്ടി ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഡിഫൻസ് അക്കൌണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്നു. 1987 ൽ സംവിധാനം ചെയ്ത സ്വർഗം ആണ് മറ്റൊരു ശ്രദ്ധേയ ചിത്രം. കമ്പ്യൂട്ടർ കല്യാണമാണ് സംവിധാനം ചെയ്ത ഒടുവിലെ സിനിമ.

spot_img

Hot Topics

Related Articles

Also Read

‘ഹലോ മമ്മി’ നവംബർ- 21 ന് തിയ്യേറ്ററിലേക്ക്

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മി നവംബർ- 21 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച്...

കഥയിലും തിരക്കഥയിലും അഭിനയത്തിലും പാട്ടിലും തിളങ്ങി മലയാള സിനിമയുടെ ‘കിങ് ഫിഷ്’

0
“എനിക്കു സിനിമയില്‍ ആദ്യമായി അവസരം തന്നത് വിനയേട്ടന്‍ ആണെന്നു ഞാന്‍ എവിടേയും പറയും. പക്ഷേ ,രഞ്ജിത്തേട്ടന്‍ ചെയ്ത ‘തിരക്കഥ’ എന്ന ചിത്രമാണ് എനിക്കു ബ്രേക്ക് നല്കിയത്. "

‘നടികരു’ടെ പുത്തൻ ടീസറിൽ തകർപ്പൻ പ്രകടനവുമായി ടൊവിനോയും ഭാവനയും സൌബിനും

0
ഗോഡ് സ്പീഡിന്റെ ബാനറിൽ അലൻ ആൻറണിയും അനൂപ് വേണുഗോപാലും ചേർന്ന് നിർമ്മിച്ച് ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നടികർ ടീസർ റിലീസായി.

ജോജു നായകന്‍, എ കെ സാജന്‍ സംവിധാനം; ട്രെയിലറുമായി പുലിമട

0
എ കെ സാജന്‍ സംവിധാനം ചെയ്ത് ഒക്ടോബര്‍ 26- നു തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം പുലിമടയുടെ  ട്രൈലര്‍ പുറത്ത്. ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും ലിജോമോളുമാണ് നായികമാര്‍.

ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

0
ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ നിന്നും വഴുതി വീണായിരുന്നു അന്ത്യം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമീര്‍ഖാനൊപ്പം ലൈബ്രേറിയന്‍ ഡൂബ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു