Saturday, March 7, 2026

ശനിയാഴ്ച മുതൽ ടിക്കറ്റ് വിതരണം ആരംഭിക്കുമെന്ന് ‘കേക്ക് സ്റ്റോറി’ യുടെ അണിയറപ്രവർത്തകർ  

ചിത്രവേദ റീൽസിന്റെയും ജെ കെ ആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വറും ചേർന്ന് നിർമ്മിച്ച് അനിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കേക്ക് സ്റ്റോറി’യുടെ ടിക്കറ്റ് വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കും. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ സംവിധായകന്റെ മകൾ വേദ സുനിലാണ് പ്രധാന നായികകഥാപാത്രമായി എത്തുന്നത്. മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ,  വൃദ്ധന്മാരെ സൂക്ഷിക്കുക പ്രിയപ്പെട്ട കുക്കു എന്നിവയാണ് അനിൽ സംവിധാനം ചെയ്ത  മറ്റ് സിനിമകൾ. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വേദ സുനിലാണ്. ചിത്രം ഏപ്രിൽ ഈസ്റ്റർ ദിനത്തിൽ റിലീസ് ചെയ്യും. അശോകൻ, നീന കുറുപ്പ്, ജോണി ആൻറണി, സാജു കൊടിയൻ, മേജർ രവി, കോട്ടയം രമേശ്, മല്ലിക സുകുമാരൻ, ഡൊമിനിക്, ദിനേശ് പണിക്കർ, അൻസാർ കലാഭവൻ, അരുൺ കുമാർ, ബാബു ആൻറണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മ്യൂസിക് ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, എഡിറ്റർ എം എസ് അയ്യപ്പൻ നായർ.

spot_img

Hot Topics

Related Articles

Also Read

‘ആവേശ’പൂർവ്വം ഫഹദ് ഫാസിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

0
ജിത്തു മാധവൻ തിരക്കഥ എഴുതി ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രം ‘ആവേശ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രോമാഞ്ചം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം.

ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്

0
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.

ഭരത സ്പർശത്തിലെ ഇതിഹാസങ്ങൾ

0
ഭരതൻ എന്ന പേര് മലയാള സിനിമയ്ക്ക് ഒരു നൂറ്റാണ്ടിന്‍റെ മേൽവിലാസം കൂടിയാണ്. ഭരതനിൽ നിന്നും മലയാള സിനിമ കാല്പനികമായ മറ്റൊരു യുഗത്തിന് ആരംഭം കുറിക്കുകയായിരുന്നു. ഭരതൻ സിനിമകളുടെ അത്ഭുതാവഹമായ കുതിച്ചു ചാട്ടം സിനിമയിൽ ചർച്ചയായി.

സൈജു കുറുപ്പും രാഹുൽ റിജി നായരും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

0
സൈജു കുറുപ്പിനെ പ്രധാനകഥാപാത്രമാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. ദേശീയ- സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് രാഹുൽ റിജി നായർ. ഇരുവരുടെയും മേക്കിങ് വീഡിയോ ഇപ്പോൾ...

‘ഞങ്ങളുടെ ഹൃദയത്തില്‍ തുടര്‍ന്നും ജീവിക്കുക’ പി വി ഗംഗാധരന് അന്ത്യാഞ്ജലി നേര്‍ന്ന് ജയറാം

0
‘ഞങ്ങളുടെ കുടുംബത്തിന് നിരന്തരമായ പിന്തുണയായതിന് നന്ദി… ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടര്‍ന്നും ജീവിക്കുക...’ എന്നു ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.