Saturday, March 7, 2026

‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു മാസങ്ങളിൽ തിയ്യേറ്ററുകളിലേക്ക്

വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിൽ മാസം തിയ്യേറ്ററുകളിൽ റിലീസിനെത്തും. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പോളിയുമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന സിനിമ എന്ന സവിശേഷത കൂടിയുണ്ട് ‘വർഷങ്ങൾക്ക് ശേഷം’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മാണവും നിർവഹിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’.

ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, മോഹൻലാൽ,ടൊവിനോ, ആസിഫ് അലി, ദുൽഖർ സല്മാൻ, ദിലീപ്, പൃഥ്വിരാജ്, ആസിഫ്അലി തുടങ്ങി പ്രമുഖ താരങ്ങൾ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. പ്രണവും ധ്യാനും ഒന്നിച്ചുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിൽ നിവിൻ പൊളിയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നതാണ് മറ്റൊരു സവിശേഷത. വിനീത് ശ്രീനിവാസന്റേതാണ് തിരക്കഥയും. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അർജുൻ ലാൽ, നീത പിള്ളൈ, കലേഷ് രാമാനന്ദ്, ഷാൻ റഹ്മാൻ തുടങ്ങിയ നിരവധി പേര് കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതം അമൃത് റാംനാഥ്, എഡിറ്റിങ് രഞ്ജൻ എബ്രഹാം.

spot_img

Hot Topics

Related Articles

Also Read

എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി

0
ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.

പി ജി പ്രേംലാൽ ചിത്രം ‘പഞ്ചവത്സര പദ്ധതി’ ഏപ്രിൽ 26- ന്

0
കിച്ചാപ്പൂസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിച്ച് പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ചിത്രം പഞ്ചവത്സര പദ്ധതി ഏപ്രിൽ 26 ന് തിയ്യേറ്ററുകളിൽ പ്രദർശത്തിന് എത്തും.

‘ആൺഗർഭം’ ചിത്രീകരണം ആരംഭിച്ചു

0
അജൻ എന്ന ട്രാൻസ് ജെൻഡറിന്റെ കഥയുമായി പി കെ ബിജു വരുന്നു. പുരുഷനായി ജനിക്കുകയും സ്ത്രീയായി ജീവിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയുടെ കഥയാണ് ആൺഗർഭം. പി കെ ബിജുവിന്റേതാണ് കഥയും തിരക്കഥയും കലാസംവിധാനവും സംവിധാനവും.

ആഗസ്ത് 15- ന് ‘നുണക്കുഴി’ തിയ്യേറ്ററിലേക്ക്

0
ജിത്തു ജോസഫും ബേസിലും ഒന്നിക്കുന്ന ചിത്രം നുണക്കുഴി ഓഗസ്ത് 15 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ‘നുണക്കുഴിയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. കെ ആർ കൃഷ്ണകുമാർ ആണ്...

മലയാള സിനിമ ‘2018’ ഇന്ത്യൻ ഔദ്യോഗിക ഓസ്കർ എൻട്രി; പ്രദർശനത്തിനൊ രുങ്ങി  തെക്കൻ അമേരിക്ക

0
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി നേടിയ മലയാള സിനിമ ‘2018’ തെക്കേ അമേരിക്ക പ്രദർശനത്തിനൊരുങ്ങുന്നു. ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018 കേരളം അഭിമുഖീകരിക്കേണ്ടി വന്ന പ്രളയകാലത്തെയാണ് അടയാളപ്പെടുത്തുന്നത്.